മാ​വേ​ലി​ന​ഗ​ർ ശു​ദ്ധ​ജ​ല പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം ഇ​ന്ന്
Tuesday, March 28, 2023 11:14 PM IST
ഏ​റ്റു​മാ​നൂ​ർ: അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് മാ​വേ​ലി​ന​ഗ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ മാ​വേ​ലി​ന​ഗ​ർ ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സെ​ർ​ജോ ന​ഗ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്യ രാ​ജ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ മാ​വേ​ലി​ന​ഗ​ർ, അ​ഞ്ചാം വാ​ർ​ഡി​ലെ ച​ക്കാ​ല​ക്കു​ന്ന് ഭാ​ഗ​ങ്ങ​ൾ. പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ളം നി​ർ​മി​ക്കു​ന്ന​തി​ന് പാ​ലു​ക്കു​ഴു​പ്പി​ൽ ജോ​ജോ അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​വും ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​തി​ന് വി​ല​ങ്ങി​യി​ൽ ഫി​ലോ​മി​ന ജോ​ൺ 2.5 സെ​ന്‍റ് സ്ഥ​ല​വും സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​ത്. 42 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
സ​ജി ത​ട​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ 2016ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി നി​ല​വി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെം​ബ​ർ ആ​ൻ​സ് വ​ർ​ഗീ​സ് തു​ട​ർ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലെ​ത്തി​ച്ചു. 2019ൽ ​എം​എ​ൽ​എ​യാ​യി​രു​ന്ന സു​രേ​ഷ് കു​റു​പ്പാ​ണ് മു​പ്പ​തി​നാ​യി​രം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
പൂ​ർ​ണ​മാ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ലൂ​ടെ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു ശു​ദ്ധ​ജ​ലം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് മാ​വേ​ലി​ന​ഗ​ർ കു​ടി​വെ​ള്ള സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ഷി പ്ലാ​ത്തോ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.