മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ എ​ത്തു​ന്ന​ത് ഹെ​ലി​കോ​പ്ട​റി​ൽ
Tuesday, March 28, 2023 11:44 PM IST
വൈ​ക്കം: വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ശ​താ​ബ്ദി ആ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വൈ​ക്ക​ത്തെ​ത്തും. ഹെ​ലി​കോ​പ്ട​ർ​മാ​ർ​ഗം വൈ​ക്ക​ത്ത് എ​ത്തു​ന്ന കാ​ര്യ​മാ​ണ് നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. വൈ​ക്കം ആ​ശ്ര​മം സ്കൂ​ൾ, ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ളി​ൽ ഹെ​ലി​കോ​പ്ട​ർ ഇ​റ​ക്കാ​നാ​കും.
കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ ഹെ​ലി​കോ​പ്ട​ർ​മാ​ർ​ഗം പ്ര​സി​ഡ​ന്‍റ് എ​ത്തു​മെ​ന്ന് കെ​പി​സി സി ​പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, എം. ​ലി​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു. സ​മ്മേ​ള​നം ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം 5.20ന് ​എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ട​ങ്ങു​മെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം പ​റ​ഞ്ഞു.