പൈ​തൃ​ക​കാ​ഴ്ച​ക​ളു​ടെ വി​രു​ന്നൊ​രു​ക്കി ദേ​വ​മാ​താ​യി​ല്‍ പ​ത്താ​യം തു​റ​ന്നു
Wednesday, March 29, 2023 11:05 PM IST
കു​റ​വി​ല​ങ്ങാ​ട്: പൈ​തൃ​ക​ങ്ങ​ളി​ലേ​ക്ക് കാ​ഴ്ച​യു​ടെ അ​നു​ഭ​വം സ​മ്മാ​നി​ച്ച് ദേ​വ​മാ​താ കോ​ള​ജി​ല്‍ പ​ത്താ​യം തു​റ​ന്നു. കോ​ള​ജി​ലെ മ​ല​യാ​ള​വി​ഭാ​ഗ​മാ​ണ് പ​ത്താ​യം 2.0 എ​ന്ന പേ​രി​ല്‍ പൈ​തൃ​ക​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥിക​ളു​ടെ​യും അ​ധ്വാ​ന​ത്തി​ല്‍ നി​റ​ച്ച പത്താ​യം പു​തു​ത​ല​മു​റ​യ്ക്ക് കാ​ഴ്ച​യു​ടെ ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നു.

കേ​ട്ട​റി​വ് മാ​ത്ര​മാ​യി​രു​ന്ന പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും അ​ള​വു​തൂ​ക്ക സ​മ്പ്ര​ദാ​യ​ങ്ങ​ളു​മൊ​ക്കെ തൊ​ട്ട​റി​ഞ്ഞ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വിസ്മയമായി. നാ​ഴി​യും കു​റ്റി​യും ഗ്ലാ​സു​മൊ​ക്കെ വി​വി​ധ ലോ​ഹ​ങ്ങ​ളി​ലും മ​ര​ത്തി​ലും തീര്‍​ത്ത​ത് പ​ത്താ​യ​ത്തി​ൽ നിറഞ്ഞു. പ​ഴ​യ അ​ള​വു​ക​ളും അ​വ​യു​ടെ ഗു​ണി​ത​ങ്ങ​ളു​മൊ​ക്കെ സം​ഘാ​ട​ക​ര്‍ വിശ​ദീ​ക​രി​ച്ച് ന​ല്‍​കു​ക​കൂ​ടി ചെ​യ്ത​തോ​ടെ മേ​ള​യ്ക്ക് ആ​വേ​ശം കൂടി.
പു​തു​ലോ​ക​ത്തെ അ​ടു​ക്ക​ള​ക​ളി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ പല ഉ​പ​ക​ര​ണ​ങ്ങ​ളും മേ​ള​യി​ല്‍ ഇടംനേ​ടി. പു​രാ​വ​സ്തു പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​പ്പം പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ്യ​മേ​ള​യും മ​ല​യാ​ള​വി​ഭാ​ഗം ഒ​രു​ക്കി​യി​രു​ന്നു. പ​ത്താ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​മ​യു​ടെ ഗ​ന്ധ​മു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളു​മൊ​ക്കെ കോ​ള​ജി​ന്‍റെ പ​ടി​ക​ട​ന്നെ​ത്തി. ഓ​ല​മേ​ഞ്ഞ ക​ട​ക​ളും പ​ഴ​യ വി​ഭ​വ​ങ്ങ​ളു​മൊ​ക്കെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ന്നേ ആ​സ്വ​ദിച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​നി​ല്‍ സി. ​മാ​ത്യു പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​കു​പ്പു​മേ​ധാ​വി ഡോ. ​സി​ബി കു​ര്യ​ന്‍, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജോബി​ന്‍ ജോ​സ് എന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.