കൊ​ല​പാ​ത​ക​ശ്ര​മം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, March 29, 2023 11:05 PM IST
പാ​ലാ: സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ല്‍. തീ​ക്കോ​യി വെ​ള്ളി​കു​ളം ക​ട​പ്പാ​ക്ക​ൽ ബി​ജോ​യി മാ​ത്യു (44)വി​നെ​യാ​ണു പാ​ലാ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പൂ​വ​ത്തോ​ട് സ്വ​ദേ​ശി​യാ​യ ജോ​ബി​യി​ൽ​നി​ന്നു പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്തി​ന്‍റെ പ​ണ​മി​ട​പാ​ട് ആ​വ​ശ്യ​ത്തി​നാ​യി ഇ​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തു​ക​യും തു​ട​ർ​ന്ന് അ​വി​ടെ​വ​ച്ച് ജോ​ബി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നു കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ജോ​ബി​യെ​യും വീ​ട്ടു​കാ​രെ​യും കു​ത്തി പ​രി​ക്കേ​ൽ​പ്പിച്ചു. ഇ​തു​ക​ണ്ട് ത​ട​യാ​ൻ എ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളെ​യും ഇ​യാ​ൾ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഇ‍‍​യാ​ൾ‌ ക​ട​ന്നു​ക​ള​യു​ക‍യായിരുന്നു.പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.