ഇ​ന്‍​ഫാം സ​മ്മേ​ള​നം ഇന്ന് അ​രു​ണാ​പു​ര​ത്ത്
Wednesday, March 29, 2023 11:05 PM IST
പാ​ലാ: കാ​ര്‍​ഷി​ക പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​നും കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രു​ക​ളി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താനും ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും ഇ​ന്‍​ഫാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​രു​ണാ​പു​രം പാ​സ്റ്റ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് ത​റ​പ്പേ​ല്‍ അ​റി​യിച്ചു.

ഇ​ന്‍​ഫാം ദേശീയ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചെ​റു​ക​ര​ക്കു​ന്നേ​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു മാ​മ്പ​റ​മ്പി​ല്‍, ബേ​ബി പ​ന്ത​പ്പ​ള്ളി​ല്‍, സ​ണ്ണി മു​ത്തോ​ല​പു​രം, ജ​യിം​സ് ചൊ​വ്വാ​റ്റു​കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.