സ്നേ​ഹ​ദീ​പം കേ​ര​ള​മാ​കെ മാ​തൃ​ക​യാ​ക്കാ​വു​ന്ന പ​ദ്ധ​തി: മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ
Wednesday, March 29, 2023 11:05 PM IST
കി​ട​ങ്ങൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന സ്നേ​ഹ​ദീ​പം ഭ​വ​ന​പ​ദ്ധ​തി കേ​ര​ള​മാ​കെ മാ​തൃ​ക​യാ​ക്കാ​വു​ന്ന സാ​മൂ​ഹ്യ​ക്ഷേ​മ​പ​ദ്ധ​തി​യാ​ണെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ. സ്നേ​ഹ​ദീ​പം പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള പ​തി​ന​ഞ്ചാം സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം കി​ട​ങ്ങൂ​ര്‍ സൗ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​വ​ന​ര​ഹി​ത​രാ​യ ദു​ര്‍​ബ​ല വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ആ​ളു​ക​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണെ​ന്നും എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ ഡോ. ​എം.​കെ. ലൂ​ക്കാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, കി​ട​ങ്ങൂ​ര്‍ സ്നേ​ഹ​ദീ​പം പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യ ഡോ. ​മേ​ഴ്സി ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ തോ​മ​സ് മാ​ളി​യേ​ക്ക​ല്‍, സ​ന​ല്‍ കു​മാ​ര്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ഏ​ബ്ര​ഹാം, സ്നേ​ഹ​ദീ​പം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഗി​രീ​ഷ് കു​മാ​ര്‍ ഇ​ല​വു​ങ്ക​ല്‍, എം. ​ദി​ലീ​പ് കു​മാ​ര്‍, സു​നി​ല്‍ ഇ​ല്ലി​മൂ​ട്ടി​ല്‍, പി.​ടി. ജോ​സ് പാ​രി​പ്പ​ള്ളി, സു​ധാ​ക​ര​ന്‍ നാ​യ​ര്‍ തെ​ങ്ങ​നാ​ട്ട്, സാ​ബു ഒ​ഴു​ങ്ങാ​ലി​ല്‍, രാ​ജേ​ഷ് തി​രു​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്നേ​ഹ​ദീ​പം പ​ദ്ധ​തി​യി​ല്‍ കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ര​ണ്ടാം സ്നേ​ഹ​വീ​ടാ​ണി​ത്.