ഈരാറ്റുപേട്ട: കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിൽനിന്നു മലബാറിലേക്കു രണ്ട് സർവീസുകൾ ആരംഭിച്ചു. രാത്രി 9.30ന് ഈരാറ്റുപേട്ടയിൽനിന്ന് ആനക്കട്ടിക്കാണ് ഒരു സർവീസ്. പാലാ, രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, പാലക്കാട്, മണ്ണാർക്കാട് വഴിയുള്ള ആനക്കട്ടി സർവീസിന്റെ ഫ്ലാഗ് ഓഫ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.
മറ്റൊരു സർവീസ് കോഴിക്കോട് ബസാണ്. പുലർച്ചെ 4.10ന് ആരംഭിക്കുന്ന സർവീസ് പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, വാടാനപ്പള്ളി, ചാവക്കാട്, പൊന്നാനി, ചമ്രവട്ടം, തിരൂർ, താനൂർ, പരപ്പനങ്ങാടി, യൂണിവേഴ്സിറ്റി വഴി കോഴിക്കോട്ടെത്തും.