ട​യ​ർ മോ​ഷ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, March 29, 2023 11:25 PM IST
പൊ​ൻ​കു​ന്നം: ട​യ​റു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ​ക്ക​ട​വ് കോ​യി​പ്പ​ള്ളി കോ​ള​നി ഭാ​ഗ​ത്ത് പ​ള്ളി​വേ​ലി​ൽ ആ​കാ​ശ് (23), പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് പു​തു​പ്പ​റ​മ്പി​ൽ ഹാ​രി​സ് ഹ​സീ​ന എ​ന്ന് വി​ളി​ക്കു​ന്ന അ​ന​സ് (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചേ​പ്പും​പാ​റ ഭാ​ഗ​ത്തു​ള്ള ഗീ​ത ട്രേ​ഡേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ന് സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന ട​യ​റു​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ അ​ന​സി​ന് പൊ​ൻ​കു​ന്നം സ്റ്റേ​ഷ​നി​ൽ അ​ടി​പി​ടി കേ​സ് നി​ല​വി​ലു​ണ്ട്. പൊ​ൻ​കു​ന്നം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എ​ൻ. രാ​ജേ​ഷ്, എ​സ്ഐ കെ.​ആ​ർ. റെ​ജി​ലാ​ൽ,അ​ജി പി. ​ഏ​ലി​യാ​സ്, സി​പി​ഒ​മാ​രാ​യ കെ.​ആ​ർ. ജ​യ​കു​മാ​ർ, വി​നീ​ത് ആ​ർ. നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.