സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​ന​വും വാ​ർ​ഷി​കാ​ഘോ​ഷ​വും
Wednesday, March 29, 2023 11:25 PM IST
വാ​ഴൂ​ർ: തേ​ക്കാ​നം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും. വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. റെ​ജി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു അ​നു​വ​ദി​ച്ച സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി​ജി​റ്റ​ൽ ബോ​ർ​ഡി​ന്‍റെ സ്വി​ച്ച്ഓ​ൺ ക​ർ​മം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഡി. ​സേ​തു​ല​ക്ഷ്മി​യും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജി​ജി ജോ​സ​ഫ് ന​ടു​വ​ത്താ​നി​യും നി​ർ​വ​ഹി​ക്കും. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ശ്രീ​കാ​ന്ത് പി. ​ത​ങ്ക​ച്ച​ൻ സ​മ​ർ​പ്പി​ക്കും. എ​ൽ​എ​സ്എ​സ് നേ​ടി​യ കെ.​യു. കൃ​ഷ്ണ​ദേ​വി​നെ ക​റു​ക​ച്ചാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ.​പി. ഗി​രീ​ഷ് കു​മാ​ർ അ​നു​മോ​ദി​ക്കും. ഹെ​ഡ്മാ​സ്റ്റ​ർ ടോം​സ​ൺ പി. ​പ്ര​താ​പ്, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.