ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തി​ൽ പ​ങ്കി​ല്ലെ​ന്നു സി​പി​ഐ
Wednesday, March 29, 2023 11:28 PM IST
എ​രു​മേ​ലി: കോ​ൺ​ഗ്ര​സ്‌ ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യം സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യി​ൽ പാ​സാ​യി എരു​മേ​ലി​യി​ൽ ഇ​ട​തു​പ​ക്ഷ ഭ​ര​ണം ഒ​ഴി​യേ​ണ്ടി വ​ന്ന​തി​ൽ എ​ൽ​ഡി​എ​ഫി​ലെ ഘ​ട​കക​ക്ഷി​യാ​യ സി​പി​ഐ​യ്ക്ക് പ​ങ്കി​ല്ലെ​ന്നു നേ​തൃത്വം.

സ്വ​ത​ന്ത്ര​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി സി​പി​ഐ വി​ട്ടു​കൊ​ടു​ക്കാ​ത്ത​തുകൊ​ണ്ടാ​ണ് സ്വ​ത​ന്ത്ര​ൻ കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​ച്ച​തെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​നി​ശ്രീ സാ​ബു പ​റ​ഞ്ഞു. ഇ​തേ സ്വ​ത​ന്ത്ര​നെ നേ​ര​ത്തെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യ​ത് സി​പി​എം ആ​ണെ​ന്നും അ​ന്ന് അ​ങ്ങ​നെ ചെ​യ്യാ​തെ സ്വ​ത​ന്ത്ര​നെ ഒ​പ്പം ചേ​ർ​ത്തി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ഭ​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള ഭൂ​രി​പ​ക്ഷ​മാ​കു​മാ​യി​രു​ന്നെ​ന്നും അ​നി​ശ്രീ പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ​ത്തെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് തു​ട​ക്കം​മു​ത​ലേ സ്വ​ത​ന്ത്ര​ൻ സ്വീ​ക​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ തേ​ടി​യ​താ​ണ്. അ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തി​ട്ടും പി​ന്തു​ണ ന​ൽ​കാ​തി​രു​ന്ന സ്വ​ത​ന്ത്ര​ൻ ഇ​ത്ത​വ​ണ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലും ഇ​തേ നി​ല​പാ​ടാ​ണ് കൈ​ക്കൊ​ണ്ട​ത്. കോ​ൺ​ഗ്ര​സ്‌ വി​മ​ത​നാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച സ്വ​ത​ന്ത്ര​ൻ ആ​ദ്യം മു​ത​ലേ കോ​ൺ​ഗ്ര​സ്‌ അ​നു​കൂ​ല നി​ല​പാ​ടി​ലാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണെ​ന്നും മ​റിച്ചു​ള്ള പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും അ​നി​ശ്രീ പ​റ​ഞ്ഞു.