യുഡിഎഫ് സത്യഗ്രഹ സമരം‌
Thursday, March 30, 2023 12:11 AM IST
കോ​​ട്ട​​യം: പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ ബ​​ജ​​റ്റി​​ലൂ​​ടെ പ്ര​​ഖ്യാ​​പി​​ച്ച ജ​​ന​​ദ്രോ​​ഹ നി​​കു​​തി​​ക​​ൾ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ന്ന ഏ​​പ്രി​​ൽ ഒ​​ന്നി​​ന് യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മ​​ര പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര ഗാ​​ന്ധി സ്ക്വ​​യ​​റി​​ന് സ​​മീ​​പം ക​​റു​​ത്ത ബാ​​ഡ്ജ് അ​​ണി​​ഞ്ഞ് യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം അ​​നു​​ഷ്ഠി​​ക്കും. കോ​ൺ​ഗ്ര​സ് അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ർ​മാ​ൻ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. അ​​ന്നേ ദി​​വ​​സം വൈ​​കു​​ന്നേ​​രം നാ​​ലി​​നും ഏ​​ഴി​​നും ഇ​​ട​​യി​​ലാ​​യി ജി​​ല്ല​​യി​​ലെ മ​​ണ്ഡ​​ലം ത​​ല​​ങ്ങ​​ളി​​ൽ ക​​രി​​ങ്കൊ​​ടി​​യു​​മാ​​യി യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​നം ന​​ട​​ത്തും.