ജി -20​ അ​തി​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ബോ​ട്ടു​ക​ൾ എ​ത്തി
Thursday, March 30, 2023 12:11 AM IST
കു​​മ​​ര​​കം: ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ജി -20 ​​സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തു​​ന്ന അ​​തി​​ഥി​​ക​​ൾ​​ക്ക് സ​​ഞ്ച​​രി​​ക്കാ​​ൻ കേ​​ര​​ള ഷി​​പ്പിം​​ഗ് ഇ​​ൻ ലാ​​ൻ​​ഡ് കാേ​​ാർ​​പ​​റേ​​ഷ​​നി​​ൽ​നി​​ന്നു പ്ര​​ത്യേ​​ക സു​​ര​​ക്ഷ സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടു​കൂ​​ടി​​യ ര​​ണ്ട് ബോ​​ട്ടു​​ക​​ൾ സൂ​​രി റി​​സാേ​​ാർ​​ട്ടി​​ൽ എ​​ത്തി​​ച്ചു. പാ​​യ​​ൽ കൂ​​ട്ട​​ങ്ങ​​ളെ​​യും തി​​ര​​മാ​​ല​​ക​​ളെ​​യും ഫ​​ല​​പ്ര​​ദ​​മാ​​യി​ അ​​തി​​ജീ​​വി​​ക്കാ​​ൻ പ്ര​​ത്യേ​​ക സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളു​​ള്ള ഡ​​ബി​​ൾ എ​​ൻ​​ജി​​ൻ ബോ​​ട്ടു​​ക​​ളാ​​ണ് എ​​ത്തി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

100 പേ​​ർ​​ക്ക് സു​​ഖ​​ക​​ര​​മാ​​യി ഇ​​രു​​ന്നു യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന​​വ​​യാ​​ണ് ഇ​​രു​​ബോ​​ട്ടു​​ക​​ളും. ഈ ​​ബാേ​​ാട്ടു​​ക​​ളി​​ൽ നാ​​വി​​ക​സേ​​ന​​യു​​ടെ പ​​രി​​ശോ​​ധ​​ന​​യും ഡോ​​ഗ് സ്വ​​ാകാ​​ഡി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യും ന​​ട​​ത്തി.

കൂ​​ടാ​​തെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് വേ​​മ്പ​​നാ​​ട്ടു കാ​​യ​​ൽ യാ​​ത്രക്കാ​​യി ഏ​​ഴു ഹൗ​​സ് ബോ​​ട്ടു​​ക​​ളും കെ​​ടി​​ഡി​​സി​​യി​​ൽ എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കേ​​ണ്ട വി​​ശി​​ഷ്ട അ​​തി​​ഥി​​ക​​ളി​​ലേ​​റെ​​യും സൂ​​രി ഹോ​​ട്ട​​ലി​​ലേ​​ക്കാ​​ണ് എ​​ത്തി​​യ​​ത്. സ​​മ്മേ​​ള​​ന ഹാ​​ളി​​ലെ അ​​വ​​സാ​​ന​വ​​ട്ട ജാേ​​ാലി​​ക​​ൾ രാ​​ത്രി വൈ​​കി​​യാ​​ണ് പൂ​​ർ​​ത്തി​​യാ​​യ​​ത്. ഇ​​ന്ന് രാ​​വി​​ലെ 10നു ​​സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ കൊ​​ടി​യു​യ​​രും.