മാ​തൃ​കാ പ്രീ-​പ്രൈ​മ​റി, ലൈ​ബ്ര​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Thursday, March 30, 2023 1:12 AM IST
പാ​മ്പാ​ടി: സൗ​ത്ത് പാ​മ്പാ​ടി സെ​ന്‍റ് തോ​മ​സ് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ മാ​തൃ​കാ പ്രീ- ​പ്രൈ​മ​റി​യു​ടേ​യും (വ​ർ​ണ​കൂ​ടാ​രം), സി.​പി. നാ​രാ​യ​ണ​ൻ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡാ​ലി റോ​യ് അ​ധ്യ​ക്ഷ​യാ​യി.

എ​സ്എ​സ്കെ ഡി​പി​ഒ ആ​ശ ജോ​ർ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കു​ട്ടി​ക​ൾ​ക്കു​ള്ള കു​ഞ്ഞ​ര​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റം​ഗം റെ​ജി സ​ഖ​റി​യ നി​ർ​വ​ഹി​ച്ചു. പു​തി​യ ലൈ​ബ്ര​റി​യു​ടെ ആ​ദ്യ പു​സ്ത​ക വി​ത​ര​ണം സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഹ​രി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.