ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍ത്ത​നം: ദേ​ശീ​യ കോ​ണ്‍ഫ​റ​ന്‍സ് ചെ​ത്തി​പ്പു​ഴ​യി​ല്‍ ഇ​ന്ന്
Thursday, March 30, 2023 1:12 AM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് അ​ക്കാ​ദ​മി ഓ​ഫ് അ​ലൈ​ഡ് ഹെ​ല്‍ത്ത് സ​യ​ന്‍സി​ലെ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​മേഖ​ല​യി​ലെ ഡി​ജി​റ്റ​ല്‍ പ​രി​പ​വ​ര്‍ത്ത​ന​ത്തെ​ക്കു​റി​ച്ച് ദേ​ശീ​യ കോ​ണ്‍ഫ​റ​ന്‍സ് ഇ​ന്ന് ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ സാ​ന്തോം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കും.

സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ്രി​ന്‍സി​പ്പ​ൽ റ​വ. ഡോ. ​ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​മാ​ര്‍, ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജ​ര്‍മാ​ര്‍, ഡോ​ക്ട​ര്‍മാ​ര്‍, മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ര്‍ഥി​ക​ള്‍, സോ​ഷ്യ​ല്‍ വ​ര്‍ക്കേ​ഴ്‌​സ്, ന​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ലു​ള്ള​വ​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റ​വ.​ഡോ. ജോ​ണ്‍ തെ​ക്കേ​ക്ക​ര, യു.​കെ. അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 9526889111, 9495437710 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​റി​യി​ച്ചു.