ക​ടു​ത്തു​രു​ത്തി​യി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ അ​ന്യാ​യ​മാ​യി ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം
Thursday, March 30, 2023 1:16 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി പ്ര​ദേ​ശ​ത്തെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ അ​ന്യാ​യ​മാ​യി ഒ​ഴി​പ്പി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ക​ടു​ത്തു​രു​ത്തി ഏ​രി​യ പ്ര​വ​ര്‍ത്ത​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​യോ​ര ക​ച്ച​വ​ട ഉ​പ​ജീ​വ​ന സം​ര​ക്ഷ​ണ നി​യ​മ​മ​നു​സ​രി​ച്ചും സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള​നു​സ​രി​ച്ചും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍ക്ക് ല​ഭ്യ​മാ​വേ​ണ്ട തൊ​ഴി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സി​ഐ​ടി​യു, ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി, ക​ര്‍ഷ​ക​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ - തൊ​ഴി​ലാ​ളി, ക​ര്‍ഷ​ക​ദ്രോ​ഹ നി​ല​പാ​ടു​ക​ള്‍ക്കെ​തി​രേ​യു​ള്ള ദേ​ശീ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ വി​ജ​യി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യൂ​ണി​യ​ന്‍ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​ടി. സ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലാ​ലി​ച്ച​ന്‍ ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ. റി​ബി​ന്‍ഷാ, ഏ​രി​യാ സെ​ക്ര​ട്ട​റി എം.​കെ. രാ​ജ​ന്‍, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഉ​ഷാ കു​ര്യ​ന്‍, സി​ഐ​ടി​യു പ​ഞ്ചാ​യ​ത്ത് കോ​ഓ​ര്‍ഡി​നേ​ഷ​ന്‍ ക​ണ്‍വീ​ന​ര്‍ കെ.​കെ. ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.