അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളുമായി മീ​ഡി​യാ വി​ല്ലേ​ജ് സി​നി​മാ തി​യ​റ്റ​ര്‍
Thursday, March 30, 2023 1:18 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ മീ​ഡി​യാ വി​ല്ലേ​ജ് സി​നി​മാ​സ് എ​ന്ന പേ​രി​ല്‍ തി​യ​റ്റ​ര്‍ ആ​രം​ഭി​ച്ചു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍ക്കും സി​നി​മ​ക​ളു​ടെ പ്ര​വ്യൂ ഉ​ള്‍പ്പെ​ടെ​യു​ള്ള സാ​ധ്യ​ത​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​യ​റ്റ​ര്‍ നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. 235 പു​ഷ് ബാ​ക്ക് സീ​റ്റു​ക​ള്‍, അ​ക്വാ​സ്റ്റി​ക് ഇ​ന്‍റീ​രി​യ​ര്‍, 7.1 ക്യു​എ​സ്‌​സി സൗ​ണ്ട് സി​സ്റ്റം, 10 *5.6 മീ​റ്റ​ര്‍ സ്‌​ക്രീ​ന്‍, ബാ​ര്‍കോ എ​ഫ് 80 അ​ള്‍ട്രാ എ​ച്ച്ഡി 4കെ ​ലേ​സ​ര്‍ പ്രൊ​ജ​ക്ട​ര്‍ എ​ന്നി​വ​യാ​ണ് തി​യ​റ്റ​റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍.

ആ​ര്‍ച്ച്ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം തി​യ​റ്റ​ര്‍ സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി എ​ത്ത​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ ഇ​രു​പ​താം വ​ര്‍ഷ​ത്തി​ലാ​ണ് തി​യ​റ്റ​ര്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. തി​യ​റ്റ​ര്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കു​ന്ന​ത്തോ​ടെ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ള്‍ കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍ അ​റി​യി​ച്ചു. ഡോ​ള്‍ബി അ​റ്റ്‌​മോ​സ് പ്രീ-​മി​ക്‌​സ് സ്റ്റു​ഡി​യോ, ഗ്രീ​ന്‍മാ​റ്റ് സ്റ്റു​ഡി​യോ ഫ്‌​ളോ​ര്‍, ഓ​ഡി​യോ സ്റ്റു​ഡി​യോ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ നി​ല​വി​ല്‍ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.