ആ​ര്‍​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ് കാ​റ്റി​ല്‍പ്പറ​ത്തി തോ​ന്നും​പ​ടി റോ​ഡ് നി​ർ​മാ​ണം
Thursday, March 30, 2023 10:17 PM IST
‌പാ​ലാ: വ​ല​വൂ​ര്‍ റൂ​ട്ടി​ല്‍ മു​ണ്ടു​പാ​ല​ത്തു റോ​ഡി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ലി​യ വെ​ള്ള​ക്കെ​ട്ടി​നു വ​ഴി​യൊ​രു​ക്കും വി​ധം പാ​ലാ മു​നിസി​പ്പാ​ലി​റ്റി റോ​ഡി​ന്‍റെ ഉ​യ​രം​കൂ​ട്ടി നി​ർ​മാ​ണം ന​ട​ത്തു​ന്ന​താ​യി പ​രാ​തി.

മു​ണ്ടു​പാ​ല​ത്ത് പാ​ട​ത്തോ​ടു ചേ​ര്‍​ന്നു​ള്ള കൈ​ത്തോ​ട്ടി​ലേ​ക്ക് ഒ​ഴു​കേ​ണ്ട വെ​ള്ള​മാ​ണ് റോ​ഡ് ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ വെ​ള്ള​ക്കെ​ട്ടാ​യി മാ​റാ​ന്‍ പോ​കു​ന്ന​ത്. ഇ​വി​ടെ വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്താ​ത്ത വി​ധം സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി റോ​ഡ് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​ര്‍​ഡി​ഒ​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ​യാ​ണ് അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

വെ​ള്ളം ഒ​ഴു​ക്കാ​ൻ
ഉ​ത്ത​ര​വി​ല്ല!

വെ​ള്ളം എ​ങ്ങോ​ട്ട് ഒ​ഴു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന പ​രി​ഹാ​സ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി ന​ല്‍​കി​യ വ്യ​ക്തി​ക്കു മു​നി‍​സി​പ്പാ​ലി​റ്റി​യി​ല്‍​നി​ന്നു ന​ല്‍​കി​യ മ​റു​പ​ടി​യി​ലു​ള്ള​ത്. ഈ ​രീ​തി​യി​ല്‍ റോ​ഡ് നി​ര്‍​മി​ച്ചാ​ല്‍ വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​മെ​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ​റും രേ​ഖാ​മൂ​ലം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്.

മ​ഴ​ക്കാ​ല​ത്തു വ​ല​വൂ​ര്‍ റൂ​ട്ടി​ല്‍ ആ​ദ്യം വെ​ള്ളം ക​യ​റു​ന്ന​ത് ഈ ​പ്ര​ദേ​ശ​ത്താ​ണ്. അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡ് ഉ​യ​ര്‍​ത്തി​യ​തോ​ടെ കൂ​ടു​ത​ല്‍ പ്ര​ദേ​ശം വെ​ള്ള​ത്തി​ലാ​കും. റോ​ഡി​ന​ടി​യി​ലൂ​ടെ വെ​ള്ള​മൊ​ഴു​കാ​ന്‍ ഒ​രു പൈ​പ്പ് സ്ഥാ​പി​ച്ചാ​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​കും. എ​ന്നാ​ല്‍, റോ​ഡ് നി​ര്‍​മി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ഇ​ത് ഒ​ഴി​വാ​ക്കി മ​റ്റൊ​രു പ്ര​വൃ​ത്തി​യാ​ക്കി മാ​റ്റി ലാഭം കൊ​യ്യാ​നു​ള്ള ശ്ര​മം ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.