കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ക​രു​ത്ത് പ​ക​രാ​ന്‍ നൂ​ത​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കും
Thursday, March 30, 2023 10:19 PM IST
കാ​ഞ്ഞി​ര​പ്പ​ള​ളി: ത​ക​ര്‍​ന്ന​ടി​യു​ന്ന കാ​ര്‍​ഷി​ക സം​സ്കാ​ര​ത്തെ​യും ക​ര്‍​ഷ​ക​രേ​യും സം​ര​ക്ഷി​ക്കു​വാ​ന്‍ ഈ ​മേ​ഖ​ല​യി​ല്‍ നൂ​ത​ന​മാ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​റി​യി​ച്ചു.
2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ക​ര്‍​ഷ​ക -വ​നി​ത ഗ്രൂ​പ്പു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച കി​ഴ​ങ്ങ് വി​ള​ക​ളു​ടെ ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. എ​ടി​എം മോ​ഡ​ലി​ല്‍ വി​ത്തു​വി​ത​ര​ണ​വും പാ​ല്‍ വി​ത​ര​ണകേ​ന്ദ്ര​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​മെ​ന്നും അ​ജി​ത ര​തീ​ഷ് അ​റി​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി മ​ടു​ക്ക​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​മ​ല ജോ​സ​ഫ്, ഷ​ക്കീ​ല ന​സീ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ പു​ളി​ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ചു മാ​ത്യു, സി​ന്ധു സോ​മ​ൻ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ദീ​പ്തി ഷാ​ജി, കെ.​എ​ന്‍. സ​ര​സ​മ്മ, വി​വി​ധ ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്കി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന മ​ണി​മ​ല, കാ​ഞ്ഞി​ര​പ്പ​ള​ളി, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ല്‍, കോ​രു​ത്തോ​ട്, എ​രു​മേ​ലി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്.