സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രേ യു​ഡി​എ​ഫ് അ​വി​ശ്വാ​സം
Thursday, March 30, 2023 10:19 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ൻ​ട്ര​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. രാ​ജ​നെ​തി​രേ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ സ​ഹ​ക​ര​ണ സം​ഘം ജി​ല്ലാ ര​ജി​സ്ട്രാ​ർ മു​മ്പാ​കെ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ പി.​എ. ഷെ​മീ​ർ, സ​ക്കീ​ർ ക​ട്ടു​പ്പാ​റ, നി​ബു ഷൗ​ക്ക​ത്ത്, സു​നി​ൽ തേ​നം​മാ​ക്ക​ൽ, ന​സീ​മ ഹാ​രീ​സ്, സി​ജ സ​ക്കീ​ർ എ​ന്നി​വ​ർ ഒ​പ്പി​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഒ​ന്ന​ര വ​ർ​ഷം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ​യാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​എ​സ്. രാ​ജ​ന് വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് യു​ഡി​എ​ഫ് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ, ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ടി.​എ​സ്. രാ​ജ​ൻ രാ​ജിവ​യ്ക്കാ​തെ ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​കു​ക​യാ​ണു​ണ്ടാ​യ​ത്. കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
പ്ര​മേ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഏ​പ്രി​ൽ 12ന് ​ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്.