എ​രു​മേ​ലി പ​ഞ്ചാ​. ഓ​ഫീ​സി​ൽ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച് ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്
Thursday, March 30, 2023 10:19 PM IST
എ​രു​മേ​ലി: എം​എ​ൽ​എ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന യോ​ഗ​ത്തി​ൽ വൈ​ദ്യു​തി നി​ല​ച്ച​തി​നെത്തു​ട​ർ​ന്നു യു​പി​എ​സ് ഓ​ണാക്കി​യ​പ്പോ​ൾ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച് ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ലാ​ണ് സം​ഭ​വം. കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലെ ബാ​റ്റ​റി​യാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ബാ​റ്റ​റി​യി​ൽനി​ന്നു ആ​സി​ഡ് തെ​റി​ച്ച് ഓ​ഫീ​സി​ലെ പ്രൊ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് അ​ഞ്ജ​ലി (30) യു​ടെ ക​ണ്ണി​ലും മു​ഖ​ത്തും പ​തി​ച്ചു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചി​കി​ത്സ ന​ൽ​കി​.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച
കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

എ​രു​മേ​ലി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ ഭാ​ഗ​ത്ത് ന​ന്തി​കാ​ട്ട് ജോ​ബി​ൻ ജോ​സി (36) നെ​യാ​ണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ​ദി​വ​സം വെ​ച്ചൂ​ച്ചി​റ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി മു​ക്കൂ​ട്ടു​ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചപ്പോൾ അ​വി​ടെവ​ച്ച് ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചെന്നാണ് പരാതി.