ഹ​രി​ത​ക​ര്‍മ​സേ​നാം​ഗ​ങ്ങ​ളു​ടെ വാ​ര്‍ഷി​ക പൊ​തു​യോ​ഗം
Thursday, March 30, 2023 11:50 PM IST
ക​ല്ല​റ: ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ളു​ടെ വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും പ്ര​വ​ര്‍ത്ത​നാ​വ​ലോ​ക​ന​വും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ട്ടു​ങ്ക​ല്‍ ഹ​രി​ത സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ജോ​യി കോ​ട്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശു​ചി​ത്വ മി​ഷി​ന്‍ ജി​ല്ലാ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ബെ​വി​ന്‍ ജോ​ണ്‍ വ​ര്‍ഗീ​സ്, ഹ​രി​ത​ക​ര്‍മ​സേ​ന ക​ണ്‍സേ​ര്‍വ് ടി.​എ​സ്. ശാ​ലി​നി, ജോ​മോ​ന്‍ തോ​മ​സ്, ക​ണ്‍സോ​ര്‍ഷ്യം പ്ര​സി​ഡ​ന്‍റ് പ്ര​ഭാ ശ​ശി​ധ​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ബൈ​ജു, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി​യ​ധ്യ​ക്ഷ​ന്‍ വി.​കെ. ശ​ശി​കു​മാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍പേ​ഴ്സ​ണ്‍ നി​ഷ ദി​ലീ​പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.