ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം നി​ര്‍മാ​ണ​ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു
Friday, March 31, 2023 12:54 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി ന​ട​ത്തു​ന്ന പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കേ​ര​ള കാ​യി​ക മ​ന്ത്രാ​ല​യ​മാ​ണ് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ന്‍ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള നാ​ച്ചു​റ​ല്‍ ട​ര്‍ഫ്, ഒ​രു കോ​ടി​യോ​ളം രൂ​പ മു​ട​ക്കി ഗാ​ല​റി​ക്ക് മു​ക​ളി​ല്‍ ടെ​ന്‍സി​ല്‍ മേ​ല്‍ക്കൂ​ര, വോ​ളി​ബോ​ള്‍ കോ​ര്‍ട്ട്, നാ​ച്ചു​റ​ല്‍ ടെ​ര്‍ഫി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ഫെ​ന്‍സിം​ഗ്, ജിം​നേ​ഷ്യം, ക്രി​ക്ക​റ്റ് പി​ച്ച്, നാ​ച്ചു​റ​ല്‍ ട​ര്‍ഫി​ന്‍റെ ത​നി​മ നി​ല​നി​ര്‍ത്താ​ന്‍ പോ​പ്പ്സ്പിം​ഗ്ല​ര്‍ സി​സ്റ്റം, ഫ്‌​ളെ​ഡ് ലൈ​റ്റ് തു​ട​ങ്ങി​യ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ക്ര​മീ​ക​രി​ക്കു​ന്ന ജോ​ലി​ക​ള്‍ക്കാ​ണ് തു​ട​ക്കം​കു​റി​ച്ചി​രി​ക്കു​ന്ന​ത്.
ക്രി​ക്ക​റ്റ് പ്രാ​ക്ടീ​സ് ചെ​യ്യാ​നാ​യി പ്രാ​ക്ടീ​സ് നെ​റ്റ്, വെ​ള്ള​ത്തി​നു​വേ​ണ്ടി കു​ഴ​ല്‍ക്കി​ണ​ര്‍ തു​ട​ങ്ങി​യ​വ​യും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​ന് ന​വീ​ക​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ്ലാ​നി​ല്‍ വോ​ളി​ബോ​ള്‍ കോ​ര്‍ട്ടി​ന്‍റെ സ്ഥാ​നം തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ്. അ​തു​മൂ​ലം ക​ളി​ക്കാ​രു​ടെ ക​ണ്ണി​ല്‍ നേ​രി​ട്ട് സൂ​ര്യ​ര​ശ്മി​ക​ള്‍ പ​തി​ക്കു​ന്ന​തി​നി​ട​യാ​കു​മെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കോ​ര്‍ട്ട് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രു​മെ​ന്നും ക​ളി​ക്കാ​രും കാ​യി​ക വി​ദ​ഗ്ധ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നാ​ല്‍ പ്ര​സ്തു​ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള പ​ഴ​യ ഗാ​ല​റി പൊ​ളി​ച്ച് മാ​റ്റി വോ​ളി​ബോ​ള്‍ കോ​ര്‍ട്ട് തെ​ക്കു​വ​ട​ക്ക് ദി​ശ​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യി ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ പ​റ​ഞ്ഞു.