സ​ര്‍ഗ​ക്ഷേ​ത്ര​യി​ല്‍ ഷോ​ര്‍ട്ട് ഫി​ലിം മ​ത്സ​രം
Friday, March 31, 2023 12:54 AM IST
ച​ങ്ങ​നാ​ശേ​രി: സ​ര്‍ഗ​ക്ഷേ​ത്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​യ് ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ അ​ഖി​ല കേ​ര​ള സെ​ന്‍റ് ചാ​വ​റ പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക മ​ത്സ​രം യ​വ​നി​ക സീ​സ​ണ്‍ -2 ന​ട​ത്തും. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഷോ​ര്‍ട്ട് ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യ്ക്ക് പ​ര​മാ​വ​ധി മൂ​ന്നു മി​നി​ട്ട് ദൈ​ര്‍ഘ്യ​മേ പാ​ടു​ള്ളു. ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് സ​മ്മാ​നി​ക്കു​ന്ന സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ള്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍ക്ക് ന​ല്‍കും. ഒ​പ്പം അ​വ പ്രാ​ധാ​ന്യ​ത്തോ​ടെ സ​ര്‍ഗ​ക്ഷേ​ത്ര​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ പോ​സ്റ്റു ചെ​യ്യു​ന്ന​തു​മാ​യി​രി​ക്കും.
മൂ​ന്നു വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ത്സ​രം. 1. ല​ഹ​രി വി​രു​ദ്ധ​ത, 2. വാ​ര്‍ധ​ക്യം ഒ​രു പ്ര​ശ്‌​ന​മോ‍‍?, 3. ഉ​പ​ജീ​വ​നം തേ​ടി മ​റു​ക​ര താ​ണ്ടു​ന്ന യു​വ​ത്വ​ത്തി​ന്‍റെ അ​വ​സ്ഥാ​ന്ത​ര​ങ്ങ​ള്‍. മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്ക് ഇ​തി​ലേ​തെ​ങ്കി​ലും ഒ​രെ​ണ്ണം തെ​ര​ഞ്ഞെ​ടു​ക്കാം. അ​തേ​പ്പ​റ്റി പ​ര​മാ​വ​ധി മൂ​ന്നു മി​നി​ട്ട് ദൈ​ര്‍ഘ്യ​മു​ള്ള വീ​ഡി​യോ ത​യാ​റാ​ക്കി വാ​ട്‌​സാ​പ്പ് ചെ​യ്യു​ക. ഒ​രാ​ള്‍ക്ക് (ഗ്രൂ​പ്പി​ന്) ഒ​രു എ​ന്‍ട്രി മാ​ത്ര​മേ പാ​ടു​ള്ളൂ. എ​ന്‍ട്രി​ക​ള്‍ വാ​ട്‌​സാ​പ്പ് വ​ഴി​യാ​ണ് അ​യ​യ്‌​ക്കേ​ണ്ട​ത്. അ​യ​യ്‌​ക്കേ​ണ്ട വാ​ട്‌​സാ​പ്പ് ന​മ്പ​ര്‍ 9447762884. എ​ന്‍ട്രി​ക​ള്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 20. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ണ്‍: 9447762884, 04812726481.