സെ​ന്‍റ് ഗി​റ്റ്‌​സ് "സൃ​ഷ്ടി’മേ​ള​യ്ക്കു കൊ​ടി​യി​റ​ക്കം
Friday, March 31, 2023 12:54 AM IST
കോ​ട്ട​യം: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക ക​ലാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ നൂ​ത​നാ​ശ​യ​ങ്ങ​ളു​ടെ പൂ​ര​ക്കാ​ഴ്ച​യൊ​രു​ക്കി സെ​ന്‍റ് ഗി​റ്റ്‌​സ് സൃ​ഷ്ടി സാ​ങ്കേ​തി​ക മേ​ള​യ്ക്കു കൊ​ടി​യി​റ​ക്കം. സെ​ന്‍റ് ഗി​റ്റ്‌​സ് എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ന്ന സൃ​ഷ്ടി 2023 ഒ​മ്പ​താ​മ​ത് അ​ഖി​ലേ​ന്ത്യാ എ​ന്‍ജി​നി​യ​റിം​ഗ് പ്രോ​ജ​ക്ട് പ്ര​ദ​ര്‍ശ​നം നൂ​ത​നാ​ശ​യ​ങ്ങ​ളു​ടെ​യും ആ​വി​ഷ്‌​കാ​ര​ങ്ങ​ളു​ടെ​യും സം​ഗ​മ​വേ​ദി​യാ​യി മാ​റി.
ഏ​റ്റ​വും മി​ക​ച്ച പ്രോജ​ക്ടി​നു​ള്ള ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബെ​സ്റ്റ് ഇ​ന്നൊ​വേ​ഷ​ന്‍ അ​വാ​ര്‍ഡ് ആ​ര​ക്കു​ന്നം ടോ​ക്എ​ച്ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ അ​ന്‍ഫീ​ല്‍ ഷാ​ജോ രൂ​പ​ക​ല്പ​ന​ചെ​യ്ത വീ​ക്ഷാ കോ​സ്റ്റ​ല്‍ റെ​സ്‌​ക്യൂ ബോ​ട്ടി​ന് ല​ഭി​ച്ചു. പ്ര​ള​യ​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു സ​മ​ര്‍ഥ​മാ​യി ഇ​ട​പെ​ടാ​ന്‍ ക​ഴി​യു​ന്ന റോ​ബോ​ട്ടി​ക് നി​യ​ന്ത്രി​ത ര​ക്ഷാ​ബോ​ട്ടി​നാ​ണ് സ​മ്മാ​നം. മി​ക​ച്ച ഗൈ​ഡി​നു​ള്ള പു​ര​സ്‌​കാ​രം ഈ ​പ്രോജ​ക്ടി​ന്‍റെ മെ​ന്‍റ​റാ​യ ഡോ. ​ദീ​പാ എ​ലി​സ​ബ​ത്ത് ജോ​ര്‍ജ് നേ​ടി. മി​ക​ച്ച സ്ഥാ​പ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ടോ​ക് എ​ച്ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി ത​ന്നെ​യാ​ണ്.
മി​ക​ച്ച ബി​സി​ന​സ് പ്ലാ​ന്‍ പു​ര​സ്‌​കാ​രം അ​മ​ല്‍ജ്യോ​തി എ​ന്‍ജി​നീ​യ​റിം​ഗ് കോ​ള​ജ് കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ണ്. മെ​പ്‌​കോ ഷി​ലിം​ക് എ​ന്‍ജി​നീ​യ​റിം​ഗ് കോ​ള​ജ്, കോ​യ​മ്പ​ത്തൂ​ര്‍ മി​ക​ച്ച സ്റ്റാ​ളി​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി.
സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ​മീ​ക്ഷ പോ​സ്റ്റ​ര്‍ പ്രെ​സ​ന്‍റേ​ഷ​ന്‍ മ​ത്സ​ര​ത്തി​ല്‍ സേ​ക്ര​ഡ് ഹാ​ര്‍ട്ട് പ​ബ്ലി​ക് സ്‌​കൂ​ള്‍, കോ​ട്ട​യം ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് ആ​ന്‍റ്ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ന​ക്ക​ല്ല് ര​ണ്ടാം സ്ഥാ​ന​വും കോ​ട്ട​യം മ​രി​യ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്രോ​ജ​ക്ട് മ​ത്സ​ര​ത്തി​ല്‍ ക്രി​സ്തു​ജ്യോ​തി വി​ദ്യാ​നി​കേ​ത​ന്‍ ചെ​ത്തി​പ്പു​ഴ ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ന​ക്ക​ല്ല് ര​ണ്ടാം സ്ഥാ​ന​വും കോ​ഴ​ഞ്ചേ​രി മാ​ര്‍ത്തോ​മാ സീ​നി​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്ര​ത്യേ​ക പു​ര​സ്‌​കാ​രം നേ​ടി.
സെ​ന്‍റ് ഗി​റ്റ്‌​സ് ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ടി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ജോ​സ​ഫ് കു​ഞ്ഞു​പോ​ള്‍, എ​ക്‌​സി​ക്യു​ട്ടി​വ് ചെ​യ​ര്‍മാ​ന്‍ പു​ന്നൂ​സ് ജോ​ര്‍ജ്, കേ​ള​ച​ന്ദ്ര പ്രി​സി​ഷ​ന്‍ എ​ന്‍ജി​നി​യേ​ഴ്സ് മാ​നേ​ജിം​ഗ് പാ​ര്‍ട്‌​ന​ര്‍ റോ​ണി തോ​മ​സ്, പോ​ലീ​സ് സൂ​പ്ര​ണ്ട് ഇ.​എ​സ്. ബി​ജു​മോ​ന്‍, കേ​ര​ള സ്റ്റാ​ര്‍ട്ട​പ് മി​ഷ​ന്‍ പ്രൊ​ജ​ക്റ്റ് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ രാ​ഹു​ല്‍ ഷാ, ​കാ​ന​റാ പേ​പ്പ​ര്‍ മി​ല്‍സ് ഡ​യ​റ​ക്ട​ര്‍ ജെ​യ്സ​ണ്‍ ജോ​ര്‍ജ്, എ​ആ​ര്‍കെ ഇ​ന്‍ഫോ സൊ​ല്യൂ​ഷ​ന്‍സ് ക​ണ്‍ട്രി മാ​നേ​ജ​ര്‍ ജെ. ​വി​ശ്വേ​ശ്വ​ര​ന്‍, സൃ​ഷ്ടി ചീ​ഫ് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​അ​രു​ണ്‍ മ​ധു, സ്റ്റു​ഡ​ന്‍റ് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ റി​യാ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.