കോണ്‍ക്രീറ്റ് മിക്സര്‍ ഇടിച്ച് വീടിന്റെ മതില് തകര്‍ന്നു
1282856
Friday, March 31, 2023 12:54 AM IST
കറുകച്ചാല്‍: പിന്നോട്ടുരുണ്ടുവന്ന കോണ്‍ക്രീറ്റ് മിക്സര്‍ ഇടിച്ച് വീടിന്റെ മതില് തകര്‍ന്നു. കങ്ങഴ മുണ്ടത്താനത്തിനു സമീപം തടയുഴത്തില് ടി.ഇ. ജോസഫിന്റെ വീടിന്റെ മതിലാണ് തകര്‍ന്നത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. പണിനടക്കുന്ന സ്ഥലത്തേക്ക് വാഹനത്തിന് പിന്നില്‍ കെട്ടിവലിച്ചുകൊണ്ടുപോയ കോണ്‍ക്രീറ്റ് മിക്സര്‍ കയര്‍പൊട്ടി പിന്നോട്ട് ഉണരുണ്ടുവന്ന് ജോസഫിന്റെ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. പിന്നില്‍ മറ്റ് വാഹനങ്ങളില്ലാഞ്ഞതിനാല് വലിയ അപകടമാണ് ഒഴിവായത്.
യന്ത്രം ഗേറ്റിലും മതിലിലും ഇടിച്ചു നിന്നതിനാല്‍ ഗേറ്റ് തുറക്കാനും പുറത്തിറങ്ങാനും കഴിയാത്ത സ്ഥിതിയായിരുന്നു. രണ്ടുമണിക്കൂറിനുശേഷമാണ് മറ്റൊരു വാഹനം കൊണ്ടുവന്ന് യന്ത്രം ഇവിടെനിന്നു മാറ്റിയത്.