ഭ​ക്തി​യു​ടെ നി​റ​വി​ല്‍ കൂ​വ​പ്പ​ള്ളി കു​രി​ശു​മ​ല​യി​ല്‍ നാ​ല്പ​താം​വെ​ള്ളി ആ​ച​രി​ച്ചു
Friday, March 31, 2023 10:45 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഭ​ക്തി​യു​ടെ നി​റ​വി​ല്‍ കൂ​വ​പ്പ​ള്ളി കു​രി​ശു​മ​ല​യി​ല്‍ നാ​ല്പ​താംവെ​ള്ളി ആ​ച​രി​ച്ചു. പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ല്‍ കു​രി​ശേ​ന്തി​യും കു​രി​ശി​ന്‍റെ​വ​ഴി പ്രാ​ര്‍​ഥ​ന​ക​ള്‍ ചൊ​ല്ലി​യും കൂ​വ​പ്പ​ള്ളി കു​രി​ശു​മ​ല​യി​ലേ​ക്ക് ഇ​ന്ന​ലെ നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് എ​ത്തി​യ​ത്. 109 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള​തും ആ​ദ്യ​കാ​ല​ഘ​ട്ട​ത്തി​ല്‍ മധ്യ​തി​രു​വി​താം​കൂ​റി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​വു​മാ​യ കു​രി​ശു​മ​ല​യാ​യി​രു​ന്നു ഇ​ത്.
കു​രി​ശു​മ​ല അ​ടി​വാ​ര​ത്ത് ക​ര്‍​ത്താ​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ ഓ​ര്‍​മ നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ക​ര്‍​ത്താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ വെ​ഞ്ചരി​പ്പു​ക​ര്‍​മം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ്ലീ​വാ​പ്പാ​ത മ​ല​മു​ക​ളി​ല്‍ സ​മാ​പി​ച്ച​പ്പോ​ൾ പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം സ​ന്ദേ​ശം ന​ൽ​കി. നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ത്തി.
ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മ​ാരാ​യ ഫാ. ​ആ​ൻ​ഡ്രൂ​സ് പേ​ഴും​കാ​ട്ടി​ല്‍, ഫാ. ​ജോ​സ​ഫ് വൈ​പ്പു​മ​ഠം, ഫാ. ​ജ​യിം​സ് മു​ള​ഞ്ഞി​നാ​നി​ക്ക​ര, കൈ​ക്കാ​ര​ന്മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ എ​ള്ളൂ​ക്കു​ന്നേ​ല്‍, ജോ​സ​ഫ് മൈ​ക്കി​ള്‍ ക​രി​പ്പാ​പ്പ​റ​മ്പി​ല്‍, പാ​പ്പ​ച്ച​ന്‍ ക​രി​മ്പ​നാ​ല്‍, ഔ​സേ​പ്പ​ച്ച​ന്‍ മ​ണ്ണം​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.