കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി
Friday, March 31, 2023 10:45 PM IST
മു​ണ്ട​ക്ക​യം: സം​സ്ഥാ​ന ബ​ജ​റ്റ് വി​ഹി​ത​ത്തി​ന്‍റെ മൂ​ന്നാം ഗ​ഡു​വാ​യ 1251 കോ​ടി രൂ​പ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മാ​ർ​ച്ച് അ​വ​സാ​നി​ച്ചി​ട്ടും അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തി​നെ​തി​രേ യു​ഡി​എ​ഫ് മു​ണ്ട​ക്ക​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് റോ​യി ക​പ്പ​ലു​മാ​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് ഇ​ല്ലി​യ്ക്ക​ൽ അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. വി​വി​ധ ഘ​ട​ക ക​ക്ഷി നേ​താ​ക്ക​ളാ​യ ടി.​സി. സെ​യ്ദ് മു​ഹ​മ്മ​ദ്, ഷാ​ജി അ​റ​ത്തി​ൽ, ഇ.​വി. ത​ങ്ക​പ്പ​ൻ, കെ.​എ​സ്. രാ​ജു, ബെ​ന്നി ചേ​റ്റു​കു​ഴി, ജി​ജി നി​ക്കോ​ളാ​സ്, സി​ജു കൈ​ത​മ​റ്റം, കു​ട്ടി​ച്ച​ൻ അ​യി​ലൂ​ക്കു​ന്നേ​ൽ, ബി. ​ജ​യ​ച​ന്ദ്ര​ൻ, ടി.​ടി. സാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ക്ക​യാ​ര്‍: കൃ​ത്യ​മാ​യി പ​ദ്ധ​തി​വി​ഹി​തം ന​ല്‍​കാ​തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ക​സ​നം താ​റു​മാ​റാ​ക്കി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​പ​ടി​ക്ക​ല്‍ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി.
പ​ഞ്ചാ​യ​ത്തം​ഗം സ്വ​ര്‍​ണ​ല​ത അ​പ്പു​ക്കു​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തു​രു​ത്തി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി അം​ഗം സു​രേ​ഷ് ഓ​ലി​ക്ക​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​വി. വി​ശ്വ​നാ​ഥ​ന്‍, സ്റ്റാ​ന്‍​ലി സ​ണ്ണി, ജോ​സി ജോ​സ​ഫ്, സു​നി​ത ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.