കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ ത​​മു​​ക്ക് പെ​​രു​​മ​​യ്ക്ക് 150 വ​​യ​​സ്
Friday, March 31, 2023 10:51 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: പ്രാ​​ര്‍​ഥ​​ന​​യു​​ടെ ക​​രു​​ത്തും ക​​ള​​ത്തൂ​​ര്‍ ക​​ര​​യു​​ടെ ഒ​​രു​​മ​​യും സ​​മ്മേ​​ളി​​പ്പി​​ക്കു​​ന്ന ത​​മു​​ക്ക് നേ​​ര്‍​ച്ച​​യ്ക്ക് നാ​​ളെ 150 വ​​യ​​സ്. പൂ​​ര്‍​വി​​ക​​ര്‍ തു​​ട​​ങ്ങി​​യ നേ​​ര്‍​ച്ച അ​​ഭം​​ഗു​​രം ഒ​​ന്ന​​ര​​നൂ​​റ്റാ​​ണ്ട് ന​​ട​​ത്താ​​നാ​​യ​​തി​​ല്‍ ദൈ​​വ​​തി​​രു​​മു​​ന്‍​പി​​ല്‍ ന​​ന്ദി ചൊ​​ല്ലു​​ക​​യാ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക​​യി​​ലെ ക​​ള​​ത്തൂ​​ര്‍ ക​​ര​​ക്കാ​​ര്‍. ക​​ള​​ത്തൂ​​ര്‍ ഗ്രാ​​മ​​ത്തി​​ന്‍റെ ഒ​​ന്നാ​​കെ​​യു​​ള്ള ക​​രു​​ത്ത് പ്ര​​ക​​ട​​മാ​​ക്കു​​ന്ന ത​​മു​​ക്ക് നേ​​ര്‍​ച്ച​​യു​​ടെ 150-ാം വാ​​ര്‍​ഷി​​ക​​ത്തി​​ല്‍ ആ​​യി​​ര​​ങ്ങ​​ള്‍ നേ​​ര്‍​ച്ച​​വാ​​ങ്ങാ​​നും പ്രാ​​ര്‍​ഥ​​ന​​യി​​ല്‍ പ​​ങ്കു​​ചേ​​രാ​​നു​​മാ​​യി നാ​​ളെ കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​യി​​ലെ​​ത്തും.
ഓ​​ശാ​​ന ഞാ​​യ​​റാ​​ഴ്ച ദേ​​വാ​​ല​​യ​​ത്തി​​ലെ​​ത്തി കു​​രു​​ത്തോ​​ല​​യും ത​​മു​​ക്കും വാ​​ങ്ങി വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന പ​​തി​​വി​​ന് ത​​ല​​മു​​റ​​ക​​ളു​​ടെ പ​​ഴ​​ക്ക​​മാ​​ണു​​ള്ള​​ത്.
ഒ​​രു​​മ​​യു​​ടെ പെ​​രു​​മ​​യി​​ല്‍ ക​​ള​​ത്തൂ​​ര്‍ ക​​ര
ആ​​യി​​ര​​ങ്ങ​​ള്‍ ഭു​​ജി​​ക്കു​​ന്ന ത​​മു​​ക്കി​​നു പി​​ന്നി​​ല്‍ ക​​ള​​ത്തൂ​​ര്‍ ക​​ര​​ക്കാ​​രു​​ടെ ഒ​​രു​​മ​​യാ​​ണു​​ള്ള​​ത്. ക​​ര​​യി​​ലെ പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​യ ഓ​​രോ പു​​രു​​ഷ​​നും ന​​ല്‍​കു​​ന്ന ഓ​​ഹ​​രി​​ക​​ള്‍ ചേ​​ര്‍​ത്ത് പ്രാ​​ര്‍​ഥ​​ന​​യു​​ടെ ബ​​ല​​ത്തി​​ല്‍ ത​​യാ​​റാ​​ക്കി വി​​ള​​മ്പു​​ന്ന ത​​മു​​ക്കി​​ന് രു​​ചി​​യും മ​​ണ​​വും ഒ​​ന്നു​​വേ​​റെ​​ത​​ന്നെ​​യാ​​ണ്. ഓ​​രോ ഓ​​ഹ​​രി​​ക്കാ​​രും 100 പ​​ഴ​​വും മു​​ന്നാ​​ഴി അ​​രി​​വ​​റു​​ത്ത് പൊ​​ടി​​ച്ച​​തും ആ​​റ് തേ​​ങ്ങ​​യും 50 രൂ​​പ​​യു​​മാ​​ണ് ഓ​​ഹ​​രി​​യാ​​യി ന​​ല്‍​കു​​ന്ന​​ത്. വ​​റു​​ത്ത അ​​രി​​യും ശ​​ര്‍​ക്ക​​ര​​യും പ​​ഴ​​വും തേ​​ങ്ങ​​യും ചേ​​ര്‍​ത്തൊ​​രു​​ക്കി​​യാ​​ണ് ത​​മു​​ക്ക് ത​​യാ​​റാ​​ക്കു​​ന്ന​​ത്. ഇ​​ത് പ്ര​​ത്യേ​​ക പാ​​യ്ക്ക​​റ്റു​​ക​​ളി​​ലാ​​ക്കി​​യാ​​ണ് വി​​ള​​മ്പു​​ന്ന​​ത്.
ആ​​ധാ​​ര​​മാ​​യി മാ​​ന​​ശി​​ങ്കു സം​​ഭ​​വം
ക​​ള​​ത്തൂ​​ര്‍ ഗ്രാ​​മ​​ത്തി​​ലെ വ​​നി​​ത​​ക​​ളു​​ടെ കൂ​​ട്ടാ​​യ ​​പ്രാ​​ര്‍​ഥ​​ന​​യി​​ലാ​​ണ് ത​​മു​​ക്കി​​ന് തു​​ട​​ക്ക​​മാ​​കു​​ന്ന​​ത്. ഇ​​തി​​ന് ആ​​ധാ​​ര​​മാ​​യ സം​​ഭ​​വം ഷെ​​വ. വി.​​സി. ജോ​​ര്‍​ജി​​ന്‍റെ നി​​ധീ​​രി​​ക്ക​​ല്‍ മാ​​ണി​​ക്ക​​ത്ത​​നാ​​ര്‍ എ​​ന്ന ഗ്ര​​ന്ഥ​​ത്തി​​ല്‍ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. ബാ​​ല​​രാ​​മ​​വ​​ര്‍​മ ആ​​യി​​ല്യം തി​​രു​​നാ​​ള്‍ രാ​​ജാ​​വ് തി​​രു​​വി​​താം​​കൂ​​ര്‍ ഭ​​രി​​ച്ചി​​രു​​ന്ന സ​​മ​​യ​​ത്ത് പ​​റ​​വൂ​​ര്‍ മേ​​ഖ​​ല​​യി​​ല്‍ മാ​​ന​​ശി​​ങ്കു എ​​ന്നൊ​​രാ​​ള്‍ പോ​​ലീ​​സ് സൂ​​പ്ര​​ണ്ടാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ടു.
വ്യാ​​ജ പു​​ക​​യി​​ല ക​​ണ്ടെ​​ത്താ​​നാ​​യി മാ​​ന​​ശി​​ങ്കു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ള​​ത്തൂ​​ര്‍ ക​​ര​​യി​​ലെ​​ത്തി വീ​​ടു​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ട​​ത്തി. 1873ലെ ​​ദുഃ​​ഖ​​ശ​​നി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു ഈ ​​സം​​ഭ​​വം. ഈ​​സ്റ്റ​​റി​​ന് മ​​ത്സ്യം പി​​ടി​​ക്കാ​​നാ​​യി പു​​രു​​ഷ​​ന്മാ​​ര്‍ പു​​റ​​ത്തു​​പോ​​യ സ​​മ​​യ​​ത്താ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​നാ​​സം​​ഘം എ​​ത്തി​​യ​​ത്. സം​​ഘം സ്ത്രീ​​ക​​ളെ ചോ​​ദ്യം ചെ​​യ്യു​​ക​​യും മ​​ര്‍​ദി​​ക്കു​​ക​​യും ചെ​​യ്തു.
സം​​ഭ​​വ​​ത്തെ​​തു​​ട​​ര്‍​ന്ന് ക്രൈ​​സ്ത​​വ​​ര്‍ ‍ കേ​​സ് ന​​ട​​ത്തി. ആ​​ദ്യ​​വി​​ധി​​യി​​ല്‍ വി​​കാ​​രി​​യെ​​യും നി​​ധീ​​രി​​ക്ക​​ല്‍ മാ​​ണി​​യെ​​യും ശി​​ക്ഷി​​ച്ചു. നി​​ധീ​​രി​​ക്ക​​ല്‍ മാ​​ണി ആ​​ല​​പ്പു​​ഴ പ​​ള്ളി​​യി​​ല്‍ താ​​മ​​സി​​ച്ച് കേ​​സ് ന​​ട​​ത്തി.
കേ​​ണ​​ല്‍ മ​​ണ്‍​ട്രോ ക​​ള​​ത്തൂ​​രി​​ല്‍ വ​​ന്ന് നേ​​രി​​ട്ട് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി. 1874ല്‍ ​​മാ​​ന​​ശി​​ങ്കു ആ​​റ് വ​​ര്‍​ഷ​​ത്തെ ക​​ഠി​​ന​​ത​​ട​​വി​​ന് ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടു. ക​​ള​​ത്തൂ​​ര്‍ ക​​ര​​ക്കാ​​രാ​​യ ആ​​റു​​പേ​​രെ ആ​​റു​​മാ​​സ​​ത്തെ ത​​ട​​വു​​ശി​​ക്ഷ​​യ്ക്കും വി​​ധി​​ച്ചു. ഈ ​​മാ​​ന​​ശി​​ങ്കു കേ​​സി​​ന്‍റെ സ​​മ​​യ​​ത്താ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​യി​​ല്‍ ത​​മു​​ക്കു​​നേ​​ര്‍​ച്ച ന​​ട​​ത്താ​​ന്‍ ക​​ള​​ത്തൂ​​ര്‍ ക​​ര​​ക്കാ​​ര്‍ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.

കൗ​​തു​​ക​​ക്കാ​​ഴ്ച​​യാ​​യി ചി​​ര​​വും തോ​​ണി​​യും
ത​​മു​​ക്കു​​നേ​​ര്‍​ച്ച​​യോ​​ട് ചേ​​ര്‍​ന്ന് കൗ​​തു​​ക​​ക്കാ​​ഴ്ച​​യും ഗ​​വേ​​ഷ​​ക വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് പ​​ഠ​​ന സാ​​ധ്യ​​ത​​യു​​മു​​ണ്ട്. എ​​ട്ടു നാ​​ക്കു​​ള്ള​​തും ചേ​​ര്‍​ത്ത് വ​​യ്ക്കാ​​വു​​ന്ന​​തും വി​​ട​​ര്‍​ത്തി​​യി​​ട്ട് എ​​ട്ടു പേ​​ർ​​ക്ക് ഒ​​രേ​​സ​​മ​​യം തേ​​ങ്ങ ചു​​ര​​ണ്ടാ​​ന്‍ ക​​ഴി​​യു​​ന്ന​​തു​​മാ​​യ ചി​​ര​​വ പ​​ള്ളി​​യി​​ലു​​ണ്ട്. ആ​​യി​​ര​​ങ്ങ​​ള്‍​ക്കു​​ള്ള ത​​മു​​ക്ക് കു​​ഴ​​ച്ചു​​ണ്ടാ​​ക്കു​​ന്ന​​തി​​നും ഇ​​ള​​ക്കി​​ച്ചേ​​ര്‍​ക്കു​​ന്ന​​തി​​നു​​മാ​​യി മ​​ര​​ത്തോ​​ണി​​യു​​മു​​ണ്ട്. ചി​​ര​​വ പ​​ള്ളി​​യു​​ടെ മ്യൂ​​സി​​യ​​ത്തി​​ല്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്നു.