ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ന് മി​ക​ച്ച നേ​ട്ടം
Friday, March 31, 2023 11:16 PM IST
ഈ​രാ​റ്റു​പേ​ട്ട: സ​ര്‍​ക്കാ​രി​ന്‍റെ സം​രം​ഭ​ക​വ​ര്‍​ഷം 2022-23മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​നു മി​ക​ച്ച നേ​ട്ടം. സാ​മ്പ​ത്തി​ക​വ​ര്‍​ഷം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നൂ​റു ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ചു കോ​ട്ട​യം ജി​ല്ല​യി​ൽ ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
ബ്ലോ​ക്ക്‌ പ​രി​ധി​യി​ല്‍ ഉ​ത്പാ​ദ​ന, സേ​വ​ന, ക​ച്ച​വ​ട മേ​ഖ​ല​ക​ളി​ലാ​യി 476 സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും 21.27 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഉ​ണ്ടാ​കു​ക​യും 849 ആ​ളു​ക​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭ്യ​മാ​കു​ക​യും ചെ​യ്തു​വെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ശ്രീ​ക​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ നെ​ല്ലു​വേ​ലി​ല്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​ക്സ്റ്റ​ഷ​ന്‍ ഓ​ഫീ​സ​ര്‍ നി​ഷ, സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.