പെ​ട്ടി ഓ​ട്ടോ​ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ​ശ്ര​മം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Friday, March 31, 2023 11:16 PM IST
മു​ണ്ട​ക്ക​യം: പെ​ട്ടി​ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ഞ്ച​വ​യ​ൽ ക​ല്ല​ക്കു​ന്നേ​ൽ സു​ന്ദ​ര​ൻ എ​ന്ന് വി​ളി​ക്കു​ന്ന ര​ഞ്ജി​ത്ത് (27), പു​ഞ്ച​വ​യ​ൽ പാ​ക്കാ​നം ദ​യാ​ഭ​വ​നി​ൽ പ്ര​ണ​വ് സി. ​വി​ജ​യാ​ന​ന്ദ് (28), പു​ഞ്ച​വ​യ​ൽ കൊ​ച്ചു​മ​മ്പ​ല​ത്ത് സു​രേ​ഷ് ഗോ​പി (48), പു​ഞ്ച​വ​യ​ൽ നൂ​ലു​വേ​ലി​ൽ എ​ൻ.​ജെ. അ​ജ്മ​ൽ (28) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​വ​ർ നാ​ലു​പേ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10ന് ​പു​ഞ്ച​വ​യ​ൽ ഭാ​ഗ​ത്തു​വ​ച്ച് പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യു​മാ​യി എ​ത്തി​യ ആ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്തി​ന് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്ഐ പി.​എ​സ്. അ​നീ​ഷ്, എ.​എ​സ്. ബി​ജു, എ​എ​സ്ഐ കെ.​ജി. മ​നോ​ജ്, സി​പി​ഒ റ​ഫീ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഞ്ജി​ത്തി​നും പ്ര​ണ​വി​നും മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ൽ അ​ടി​പി​ടി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.