റ​വ.​ഡോ. തോ​മ​സ് ജോ​സ​ഫ് പാ​റ​ത്ത​റ അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ഡോ. ​റാ​ണി മ​രി​യ തോ​മ​സ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍
Friday, March 31, 2023 11:26 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ന്‍റെ പ​​തി​​നേ​​ഴാ​​മ​​ത് പ്രി​​ന്‍​സി​​പ്പ​​ലാ​​യി റ​​വ.​​ഡോ.​​തോ​​മ​​സ് പാ​​റ​​ത്ത​​റ​​യും വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ലാ​​യി ഡോ. ​​റാ​​ണി മ​​രി​​യ തോ​​മ​​സും ചു​​മ​​ത​​ല​​യേ​​റ്റു. കോ​​ള​​ജ് ര​​ക്ഷാ​​ധി​​കാ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​നു​​വേ​​ണ്ടി കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​ക്ക​​ലാ​​ണ് നി​​യ​​മ​​ന​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.
അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് സ്വ​​ത​​ന്ത്ര​​പ​​ദ​​വി നേ​​ടി​​യ​​തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു വൈ​​ദി​​ക​​ന്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ സ്ഥാ​​ന​​ത്ത് നി​​യ​​മി​​ത​​നാ​​കു​​ന്ന​​ത്. കോ​​ള​​ജി​​ന്‍റെ ആ​​ദ്യ അ​​ല്മാ​​യ പ്രി​​ന്‍​സി​​പ്പ​​ലാ​​യി​​രു​​ന്ന ഡോ.​​അ​​നി​​ത ജോ​​സ് വി​​ര​​മി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്നാ​​ണ് പു​​തി​​യ നി​​യ​​മ​​നം. അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​നാ​​യ റ​​വ.​​ഡോ. തോ​​മ​​സ് പാ​​റ​​ത്ത​​റ 2010 മു​​ത​​ല്‍ അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ല്‍ ച​​രി​​ത്ര വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ധ്യാ​​പ​​ക​​നാ​​യി സേ​​വ​​നം ചെ​​യ്യു​​ക​​യാ​​ണ്. ച​​രി​​ത്രം, സോ​​ഷ്യോ​​ള​​ജി, സൈ​​ക്കോ​​ള​​ജി, ഗാ​​ന്ധി​​സം, പ​​ബ്ലി​​ക് അ​​ഡ്മി​​നി​​സ്‌​​ട്രേ​​ഷ​​ന്‍, എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍, സോ​​ഷ്യ​​ല്‍ വ​​ര്‍​ക്ക്, ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്‌​​ട്രേ​​ഷ​​ന്‍ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം സ്വ​​ന്ത​​മാ​​ക്കി​​യ റ​​വ.​​ഡോ. പാ​​റ​​ത്ത​​റ മ​​ഹാ​​ത്മാ​​ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍ നി​​ന്നും ക​​ള്‍​ച്ച​​റ​​ല്‍ ഹി​​സ്റ്റ​​റി​​യി​​ല്‍ ഗ​​വേ​​ഷ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ദ്ദേ​​ഹം എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ റി​​സ​​ര്‍​ച്ച് ഗൈ​​ഡു​​മാ​​ണ്.
2012 മു​​ത​​ല്‍ 21 വ​​രെ കോ​​ള​​ജ് ബ​​ര്‍​സാ​​റാ​​യി സേ​​വ​​നം ചെ​​യ്ത റ​​വ.​​ഡോ.​​തോ​​മ​​സ് പാ​​റ​​ത്ത​​റ 2018 മു​​ത​​ല്‍ വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ലാ​​യും ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജി​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യും സേ​​വ​​നം ചെ​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി പ​​റാ​​ല്‍ പാ​​റ​​ത്ത​​റ ജോ​​സ​​ഫ്- അ​​ന്ന​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ ഫാ. ​​തോ​​മ​​സ് നി​​ല​​വി​​ല്‍ വെ​​ട്ടി​​ത്തു​​രു​​ത്ത് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഇ​​ട​​വ​​ക വി​​കാ​​രി​​യു​​മാ​​ണ്.
ഡോ. ​​റാ​​ണി മ​​രി​​യ തോ​​മ​​സ് 1995 മു​​ത​​ല്‍ കോ​​ള​​ജി​​ല്‍ ഇ​​ക്ക​​ണോ​​മി​​ക്‌​​സ് വി​​ഭാ​​ഗം അ​​ധ്യാ​​പി​​ക​​യാ​​ണ്. ഹൈ​​ദ​​രാ​​ബാ​​ദ് സെ​​ന്‍​ട്ര​​ല്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍ നി​​ന്നും എം​​ഫി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ ഇ​​വ​​ര്‍ ബോം​​ബെ ഐ​​ഐ​​ടി​​യി​​ല്‍ ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ ഇ​​ക്ക​​ണോ​​മി​​ക്‌​​സി​​ലാ​​ണ് പി​​എ​​ച്ച്ഡി ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. കോ​​ള​​ജി​​ന്‍റെ ഐ​​ക്യു​​എ​​സി​​യു​​ടെ കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​റാ​​യി​​രു​​ന്ന ഡോ.​​റാ​​ണി മ​​രി​​യ എ​​സ്ബി കോ​​ള​​ജ് റി​​ട്ട.​​അ​​ധ്യാ​​പ​​ക​​ന്‍ പ്ര​​ഫ.​​തോ​​മ​​സ് ക​​ണ​​യം​​പ്ലാ​​ക്ക​​ലി​​ന്‍റെ​​യും ഓ​​മ​​ന തോ​​മ​​സി​​ന്‍റെ​​യും മ​​ക​​ളും ച​​ങ്ങ​​നാ​​ശേ​​രി ആ​​ഞ്ഞി​​ലി​​പ്പ​​റ​​മ്പി​​ല്‍ ജി​​ജോ കു​​ര്യാ​​ക്കോ​​സി​​ന്‍റെ ഭാ​​ര്യു​​മാ​​ണ്. ആ​​ന്‍​മേ​​രി ജോ​​സ​​ഫും 2021 മു​​ത​​ല്‍ വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ലാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു.