നാല്പതാംവെള്ളി ആചരണം: കുരിശുമല കയറി വിശ്വാസികൾ
Friday, March 31, 2023 11:28 PM IST
ക​​ടു​​ത്തു​​രു​​ത്തി: യേ​​ശു​​ക്രി​​സ്തു​​വി​​ന്‍റെ പീ​​ഡാ​​സ​​ഹ​​ന​​ങ്ങ​​ള്‍ അ​​നു​​സ്മ​​രി​​ച്ചു വി​​ശ്വാ​​സി​​ക​​ള്‍ കു​​രി​​ശു​​മ​​ല ക​​യ​​റി അ​​നു​​ഗ്ര​​ഹം തേ​​ടി. തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​ന്‍റ് തോ​​മ​​സ് ദോ​​വാ​​ല​​യ​​ത്തി​​ല്‍ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളാ​​ണ് നാ​​ല്‍​പ​​താം വെ​​ള്ളി​​ദി​​ന​​ത്തി​​ല്‍ മ​​ല​​ക​​യ​​റി അ​​നു​​ഗ്ര​​ഹം തേ​​ടി​​യ​​ത്.
വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ​​ള്ളി​യി​​ല്‍നി​​ന്നു പ്ര​​ദ​​ക്ഷി​​ണ​​മാ​​യി മ​​ല​​മു​​ക​​ളി​​ലെ ക​​പ്പേ​​ള​​യി​​ലെ​​ത്തി​​ച്ചു പ്ര​​തി​​ഷ്ഠി​​ച്ച​​തോ​​ടെ​​യാ​​ണ് ഈ ​​വ​​ര്‍​ഷ​​ത്തെ നാ​​ല്‍​പ​​താം വെ​ള്ളി​​യാ​​ച​​ര​​ണ​​ത്തി​​ന്‍റെ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്കം കു​​റി​​ച്ച​​ത്.
മ​​ല​​ക്ക​​യ​​റ്റ​​ത്തി​​നൊ​​പ്പം വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി മ​​ല​​മു​​ക​​ളി​​ലെ ക​​പ്പേ​​ള​​യി​​ലും ദേ​​വാ​​ല​​യ​​ത്തി​​ലു​​മാ​​യി ന​​ട​​ന്ന ദി​​വ്യ​​ബ​​ലി​​യി​​ലും വി​​ശ്വാ​​സി​​ക​​ള്‍ പ​​ങ്ക് ചേ​​ര്‍​ന്നു. നാ​​ല്‍​പ​​താം വെ​​ള്ളി ദി​​ന​​മാ​​യ ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​ഞ്ചി​​ന് മ​​ല​​മു​​ക​​ളി​​ല്‍ ദി​​വ്യ​​ബ​​ലി​​യോ​​ടെ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു. വൈ​​കു​​ന്നേ​​രം കു​​രി​​ശി​​ന്‍റെ വ​​ഴി​​യും മു​​ള്‍​മു​​ടി പ്ര​​ദ​​ക്ഷി​​ണ​​വും ന​​ട​​ന്നു. രാ​​ത്രി പ​​തി​​നൊ​​ന്നോ​​ടെ തി​​രു​​ക്കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ദ​​ക്ഷി​​ണ​​മാ​​യി പ​​ള്ളി​​യി​​ലെ​​ത്തി​​ച്ചു പു​​നഃ​​പ്ര​​തി​​ഷ്ഠി​​ച്ച​​തോ​​ടെ നാ​​ല്‍​പ​​താം വെ​​ള്ളി തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍ സ​​മാ​​പി​​ച്ചു. വി​​കാ​​രി ഫാ.​​അ​​ഗ​​സ്റ്റി​​ന്‍ വ​​രി​​ക്ക​​മാ​​ക്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് നാ​​ല്‍​പ​​താം വെ​​ള്ളി തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍ ന​​ട​​ന്ന​​ത്.