നാല്പതാംവെള്ളി ആചരണം: കുരിശിന്‍റെ വഴി നടത്തി
Friday, March 31, 2023 11:46 PM IST
കോ​​ട്ട​​യം: നാ​​ല്പാ​​താം വെ​​ള്ളി​ ആ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കോ​ട്ട​യ​​ത്തെ ക​​ത്തോ​​ലി​​ക്ക ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ങ്ങ​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലൂ​​ടെ കു​​ര​​ശി​ന്‍റെ വ​​ഴി ന​​ട​​ത്തി. നാ​​ഗ​​മ്പ​​ടം വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍നി​​ന്നാ​​രം​​ഭി​​ച്ച കു​​രി​​ശി​​ന്‍റെ വ​​ഴി കോ​​ട്ട​​യം ലൂ​​ര്‍​ദ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ സ​​മാ​​പി​​ച്ചു.
കു​​രി​​ശ് ദൈ​​വ​​ത്തി​​ന്‍റെ സ്‌​​നേ​​ഹ​​സാ​​ക്ഷ്യ​​മാ​​ണെ​​ന്നോ​​ര്‍​ക്ക​​ണ​​മെ​​ന്ന് കു​​രി​​ശി​​ന്‍റെ വ​​ഴി​​യി​​ല്‍ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ല്കി​​യ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം പ​​റ​​ഞ്ഞു. മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ന്‍ പൂ​​വ​​ത്തി​​ങ്ക​​ല്‍ ന​​ല്കി​​യ പ്രാ​​രം​​ഭ സ​​ന്ദേ​​ശ​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച കു​​രി​​ശി​​ന്‍റെ​വ​​ഴി ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​ന്‍ വ​​ഴി ശാ​​സ്ത്രി റോ​​ഡി​​ലൂ​​ടെ​​യാ​​ണ് കോ​​ട്ട​​യം ലൂ​​ര്‍​ദ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ എ​​ത്തി​​യ​​ത്.
കോ​​ട്ട​​യ​​ത്തെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ല്‍നി​​ന്നു​​ള്ള വി​​ശ്വാ​​സി​​ക​​ളും ക​​രി​​സ്മാ​​റ്റി​​ക് സോ​​ണി​​ലെ അം​​ഗ​​ങ്ങ​​ളും പ​​ങ്കെ​​ടു​​ത്ത കു​​രി​​ശി​ന്‍റെ വ​​ഴി​​ക്ക് കോ​​ട്ട​​യം കാ​​ത്ത​​ലി​​ക് മൂ​​വ്‌​​മെ​ന്‍റ് പ്ര​​സി​​ഡ​​ന്‍റ് റ​​വ. ഡോ. ​​ഫി​​ലി​​പ്പ് നെ​ൽപ്പു​ര​​പ്പ​​റ​​മ്പി​​ല്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ മോ​​ണ്‍. ജോ​​സ് ന​​വാ​​സ്, ഫാ. ​​ജോ​​സ്‌​​ലി​​ന്‍ ഒ​​സി​​ഡി, ഫാ. ​​ജോ​​ണ്‍ കാ​​ര​​പ്പ​​നാ​​ശേ​​രി, സെ​​ക്ര​​ട്ട​​റി ഫാ. ​​ജ​​യിം​​സ് പോ​​ങ്ങാ​​ന​​യി​​ല്‍, ഫാ. ​​സേ​​വ്യ​​ര്‍ മാ​​മ്മൂ​​ട്ടി​​ല്‍, എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് സെ​​ക്ര​​ട്ട​​റി കെ.​​സി. ജോ​​യി കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ നേ​​ത്യ​​ത്വം ന​​ല്കി.