മാന്നാനം ആശ്രമ ദേവാലയത്തിൽ
Friday, March 31, 2023 11:46 PM IST
മാ​​ന്നാ​​നം: സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ലെ ഓ​​ശാ​​ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ നാ​​ളെ രാ​​വി​​ലെ 6.30ന് ​​ഫാ​​ത്തി​​മ മാ​​താ ക​​പ്പേ​​ള​​യി​​ൽ ആ​​രം​​ഭി​​ക്കും. തു​​ട​​ർ​​ന്ന് ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്ക് കു​​രു​​ത്തോ​​ല പ്ര​​ദ​​ക്ഷി​​ണം, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തി​​ങ്ക​​ൾ, ചൊ​​വ്വ, ബു​​ധ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ കു​​മ്പ​​സാ​​രം. പെ​​സ​​ഹാ വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം 4.30ന് ​​കാ​​ൽ ക​​ഴു​​ക​​ൽ ശു​​ശ്രൂ​​ഷ, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം. തു​​ട​​ർ​​ന്ന് തി​​രു​​മ​​ണി​​ക്കൂ​​ർ ആ​​രാ​​ധ​​ന. പീ​​ഡാനു​​ഭ​​വ വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 6.30 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 വ​​രെ ആ​​രാ​​ധ​​ന. 2.30ന് ​​കു​​രി​​ശി​​ന്‍റെ​വ​​ഴി. തു​​ട​​ർ​​ന്ന് പീ​​ഡാനു​​ഭ​​വ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ, സ​​ന്ദേ​​ശം, ന​​ഗ​​രി കാ​​ണി​​ക്ക​​ൽ, തി​​രു​​ക്കു​​രി​​ശ് വ​​ണ​​ക്കം. പീ​​ഡാ​​നു​​ഭ​​വ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പു​​ത്ത​​ൻ തീ​​യും പു​​ത്ത​​ൻ വെ​​ള്ള​​വും വെ​​ഞ്ച​​രി​​പ്പ്. ഉ​​യി​​ർ​​പ്പ് ഞാ​​യ​​റാ​​ഴ്ച വെ​​ളു​​പ്പി​​ന് മൂ​​ന്നി​​ന് ഈ​​സ്റ്റ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ, സ​​ന്ദേ​​ശം, പ്ര​​ദ​​ക്ഷി​​ണം, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 6.30നും ​​എ​​ട്ടി​​നും 9.30നും 11​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
പ്രി​​യോ​​ർ ഫാ. ​​മാ​​ത്യൂ​​സ് ച​​ക്കാ​​ല​​യ്ക്ക​​ൽ സി​​എം​​ഐ, ഫാ. ​​ഷൈ​​ജു വെ​​ങ്കി​​ട സി​​എം​​ഐ, ഫാ. ​​തോ​​മ​​സ് ക​​ല്ലു​​ക​​ളം സി​​എം​​ഐ, ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​റ സി​​എം​​ഐ, ഫാ. ​​ആ​​ന്‍റ​ണി കാ​​ഞ്ഞി​​ര​​ത്തു​​ങ്ക​​ൽ സി​​എം​​ഐ, ഫാ. ​​കു​​ര്യാ​​ക്കോ​​സ് ക​​ള​​രി​​ക്ക​​ൽ സി​​എം​​ഐ, ഫാ. ​​സി​​ജു ഇ​​ട​​ശേ​​രി​​പ​​റ​​മ്പി​​ൽ സി​​എം​​ഐ, ഫാ. ​​ജോ​​ബ് കി​​ഴ​​ക്കേ​​പ്പു​​റം സി​​എം​​ഐ എ​​ന്നി​​വ​​ർ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​ഷാ​​ജി ഏ​​ണ​​ക്കാ​​ട്ട് സി​​എം​​ഐ, ഫാ. ​​സി​​ജോ ചേ​​ന്നാ​​ട് സി​​എം​​ഐ, ഫാ. ​​എ​​മി​​ൽ പു​​ലി​​ക്കാ​​ട്ടി​​ൽ സി​​എം​​ഐ, ഫാ.​​ആ​ന്‍റ​​ണി വ​​ള്ള​​വ​​ന്ത​​റ സി​​എം​​ഐ, ഫാ. ​​സ​​ജി പാ​​റ​​ക്ക​​ട​​വി​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ വ​​ച​​ന സ​​ന്ദേ​​ശം ന​​ൽ​​കും.

കോട്ടയം ന​​ല്ല​ി​​ട​​യ​​ന്‍ ദേ​​വാ​​ല​​യം

കോ​​ട്ട​​യം: ന​​ല്ല​​ിട​​യ​​ന്‍ ദേ​​വാ​​ല​​യ​​ത്തി​​ല്‍ വി​​ശു​​ദ്ധ​​വാ​​ര തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് ഓ​​ശാ​​ന ഞാ​​യ​​ര്‍ ആ​​ച​​ര​​ണ​​ത്തോ​​ടെ തു​​ട​​ക്ക​​മാ​​കും. രാ​​വി​​ലെ ആ​​റി​​നു കു​​രു​​ത്തോ​​ല വെ​​ഞ്ച​​രി​​പ്പ്, പ്ര​​ദ​​ക്ഷി​​ണം, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, 9.15നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ആ​​റി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, ആ​​റി​​നു തി​​രു​​വ​​ത്താ​​ഴ​​ബ​​ലി, കാ​​ലു​​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ, തു​​ട​​ര്‍​ന്ന് എ​​ട്ടു മു​​ത​​ല്‍ 12 വ​​രെ ദി​​വ്യ​​കാ​​രു​​ണ്യാ​​രാ​​ധ​​ന. ദുഃ​​ഖ​​വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ ഏ​​ഴി​​ന് കു​​രി​​ശി​​ന്‍റെ​വ​​ഴി വി​​മ​​ല​​ഗി​​രി ക​​ത്തീ​​ഡ്ര​​ലി​​ലേ​​ക്ക്.
വൈ​​കു​​ന്നേ​​രം നാ​​ലി​​നു പീ​​ഡാ​​നു​​ഭ​​വ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ളും രാ​​ത്രി 10ന് ​​ക​​ബ​​റ​​ട​​ക്ക​​വും. എ​​ട്ടി​​നു രാ​​ത്രി 11ന് ​​വെ​​ള്ളം, തീ ​​വെ​​ഞ്ച​​രി​​പ്പ്, ഉ​​യി​​ര്‍​പ്പ്, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, പ്ര​​ദ​​ക്ഷി​​ണം എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രി​​ക്കും. ഒ​​ന്‍​പ​​തി​​നു രാ​​വി​​ലെ 7.30നും 9.15​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. നോ​​മ്പു​​കാ​​ല കു​​മ്പ​​സാ​​ര​​ദി​​ന​​ങ്ങ​​ള്‍ ഏ​​പ്രി​​ല്‍ മൂ​​ന്നു മു​​ത​​ല്‍ അ​​ഞ്ചു വ​​രെ.

നീ​​ലം​​പേ​​രൂ​ർ സെ​​ന്‍റ് ജോ​​ര്‍​ജ് ക്‌​​നാ​​നാ​​യ
വ​​ലി​​യ പ​​ള്ളി

നീ​​ലം​​പേ​​രൂ​​ര്‍: സെ​​ന്‍റ് ജോ​​ര്‍​ജ് ക്‌​​നാ​​നാ​​യ വ​​ലി​​യ പ​​ള്ളി​​യി​​ല്‍ ഹാ​​ശാ ആ​​ഴ്ച ശു​​ശ്രൂ​​ഷ​​ക​​ള്‍ ഇ​​ന്നു മു​​ത​​ല്‍ എ​​ട്ടു വ​​രെ ആ​​ച​​രി​​ക്കും.
ഇ​​ന്നു രാ​​വി​​ലെ എ​​ട്ടി​​നു മൂ​​ന്നി​​ല്‍​ന്മേ​​ല്‍ കു​​ര്‍​ബാ​​ന കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ ഇ​​വാ​​നി​​യോ​​സ്, ഫാ. ​​കെ.​​സി. ഏ​​ബ്ര​​ഹാം ക​​ട്ട​​ത്ര, ഫാ. ​​ജി​​ജി പു​​ന്നൂ​​സ് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍ മൂ​​ന്ന്, നാ​​ല് തീ​​യ​​തി​​ക​​ളി​​ല്‍ രാ​​വി​​ലെ 10.30 മു​​ത​​ല്‍ ധ്യാ​​നം അ​​ഞ്ചി​​ന് വൈ​​കു​​ന്നേ​​രം 6.30ന് ​​പെ​​സ​​ഹ ശു​​ശ്രൂ​​ഷ​​ക​​ള്‍ ഏ​​ഴി​​ന് രാ​​വി​​ലെ 7.30 ന് ​​ദുഃ​​ഖ​​വെ​​ള്ളി ശു​​ശ്രൂ​​ഷ​​ക​​ള്‍. എ​​ട്ടി​​ന് വൈ​​കു​​ന്നേ​​രം ആ​​റി​​ന് ഉ​​യ​​ര്‍​പ്പി​​ന്‍റെ ശു​​ശ്രൂ​​ഷ​​ക​​ള്‍ ആ​​രം​​ഭി​​ക്കും വി​​കാ​​രി. ഫാ. ​​ജി​​ജി പു​​ന്നൂ​​സ് പു​​ത്ത​​ന്‍​പു​​ര​​യ്ക്ക​​ല്‍ നേ​​തൃ​​ത്വം ന​​ല്‍​കും.