എടത്വ: മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പുതിയതായി സ്ഥാപിച്ച ഡയാലിസിസ് മെഷീന്റെ ഉദ്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണം നടന്നു. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്എബിഎസ് മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഗ്രേസ് മരിയ വീരാളശേരി അധ്യക്ഷത വഹിച്ചു.
സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനി സി. ജോസഫ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജെയിന് മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്, ഗ്രാമ പഞ്ചായത്തംഗം രേഷ്മ ജോണ്സണ്, നേഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ലീമാ റോസ് ചീരംവേലില്‍, ജോളി സില്‍ക്ക്സ് കേരള റീജണല്‍ മാനേജര്‍ എം. മഹേഷ്, ജോയ് ആലുക്കാസ് തിരുവല്ല ജൂവലറി മാനേജര്‍ സിജോ ജോസഫ്, ലൂര്‍ദ്മാതാ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ലിനറ്റ് കറുകപറമ്പില്, മഹാജൂബിലി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസി പുതിയത്ത് എന്നിവര്‍ പ്രസംഗിച്ചു.