ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു
Friday, May 26, 2023 11:32 PM IST
ഏ​റ്റു​മാ​നൂ​ർ: ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ എം​സി റോ​ഡി​ൽ തെ​ള്ള​ക​ത്ത് ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​നി​ന്നും ഓ​ൾ​ഡ് എം​സി റോ​ഡി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് സം​ഭ​വം.
സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ർ​പ്പൂ​ക്ക​ര ചൂ​ര​ക്കാ​വ് മ​ഠ​ത്തി​ങ്ക​ൽ അ​നി​ത (57)യു​ടെ സ്വ​ർ​ണ​മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. മൂ​ന്നു പ​വ​ൻ വ​രു​ന്ന താ​ലി​മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തെ​ള്ള​കം ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന ബൈ​ക്ക് ചേ​ർ​ത്തു​നി​ർ​ത്തി​യ ശേ​ഷം മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച ഇ​വ​രെ തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ കാ​ർ യാ​ത്ര​ക്കാ​ർ കാ​ർ വി​ല​ങ്ങി ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ ര​ക്ഷ​പെ​ട്ടു.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​യി. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.