ച​ര​ക്കു ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ള്‍ക്കു പ​രി​ക്കേ​റ്റു
Friday, May 26, 2023 11:32 PM IST
ഗാ​ന്ധി​ന​ഗ​ര്‍: എം​സി റോ​ഡി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ക്കു പ​രി​ക്കേ​റ്റു. കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് പു​ത്ത​ന്‍പു​ര​യി​ല്‍ കാ​രു​ണ്യ (20), അ​രു​ണ്‍ (16 ) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30നു ​എം​സി റോ​ഡി​ല്‍ ന​ട്ടാ​ശേ​രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
ന​ട്ടാ​ശേ​രി​യി​ലെ ക​ട​യി​ല്‍നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ശേ​ഷം സ്‌​കൂ​ട്ട​റി​ല്‍ ക​യ​റു​മ്പോ​ള്‍ പി​ന്നി​ല്‍നി​ന്നും നി​യ​ന്ത്ര​ണം തെ​റ്റി വ​ന്ന ച​ര​ക്കു ലോ​റി ഇ​വ​രു​ടെ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് സ്‌​കൂ​ട്ട​ര്‍ കു​റെ ദൂ​രം വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടി പോ​കു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ വ​ര്‍ക്ക് ഷോ​പ്പി​നു മു​മ്പി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും ലോ​റി ഇ​ടി​ച്ചു. ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള​താ​ണ് ച​ര​ക്കു ലോ​റി. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ കാ​രു​ണ്യ​യെ​യും അ​രു​ണി​നെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​ച്ചു ഇ​രു​വ​രു​ടെ​യും കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.