ശ്രീ​ഹ​രി​ക്ക് പു​ത്ത​ന്‍ ടി​വിയുമായി മ​ന്ത്രി​യെ​ത്തി
Friday, May 26, 2023 11:32 PM IST
കോ​ട്ട​യം: ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​യാ​യ ശ്രീ​ഹ​രി​ക്കു പു​ത്ത​ന്‍ സ്മാ​ര്‍ട്ട് ടി​വി സ​മ്മാ​ന​മാ​യി ന​ല്കി മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. കോ​ട്ട​യം പാ​റ​മ്പു​ഴ സ്വ​ദേ​ശി​യാ​യ അ​ജി​ത്കു​മാ​റി​ന്‍റെ​യും പ്രീ​ത​യു​ടെ​യും മ​ക​നാ​ണ് ശ്രീ​ഹ​രി. പു​ത്തേ​റ്റ് സ​ര്‍ക്കാ​ര്‍ യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​യാ​ണ് ശ്രീ​ഹ​രി.

“സ്‌​കൂ​ളി​ല്‍ ഒ​പ്പ​മു​ള്ള​വ​ര്‍ പ​രി​ഹ​സി​ക്കു​ന്നു, പ​രാ​തി പ​റ​ഞ്ഞി​ട്ട് ആ​രും പ​രി​ഗ​ണി​ക്കു​ന്നി​ല്ല’’ എ​ന്ന പ​രാ​തി​യു​മാ​യാ​ണ് ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത ശ്രീ​ഹ​രി​യെ​യും എ​ടു​ത്തു​കൊ​ണ്ടു അ​മ്മ പ്രീ​തി ക​ഴി​ഞ്ഞ ര​ണ്ടി​ന് കോ​ട്ട​യ​ത്തു ന​ട​ന്ന താ​ലൂ​ക്ക് അ​ദാ​ല​ത്തി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നു മു​ന്നി​ലെ​ത്തി​യ​ത്. പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍കി​യാ​ണ് മ​ന്ത്രി ശ്രീ​ഹ​രി​യേ​യും അ​മ്മ പ്രീ​തി​യേ​യും മ​ട​ക്കി അ​യ​ച്ച​ത്. ശ്രീ​ഹ​രി​യു​ടെ പ​രാ​തി ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ച്ചു വേ​ണ്ട ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രോ​ടും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രോ​ടും മ​ന്ത്രി അ​ന്നു ത​ന്നെ നി​ര്‍ദേ​ശി​ച്ചു.

ശ്രീ​ഹ​രി​ക്ക് വി​ക​ലാം​ഗ കോ​ര്‍പ​റേ​ഷ​നി​ല്‍നി​ന്ന് വീ​ല്‍ചെ​യ​റും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ശ്രീ​ഹ​രി​യു​ടെ വീ​ട്ടി​ല്‍ ടി​വി പോ​ലും ഇ​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പാ​റ​മ്പു​ഴ വ​നം​വ​കു​പ്പ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ശ്രീ​ഹ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പു​ത്ത​ന്‍ ടി​വി സ​മ്മാ​നി​ച്ച​ത്. ഏ​റെ​നേ​രം ശ്രീ​ഹ​രി​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച മ​ന്ത്രി വാ​ര്‍ത്താ​ചാ​ന​ലി​ല്‍ ശ്രീ​ഹ​രി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വ​ന്ന​തു പു​ത്ത​ന്‍ടി​വി​യി​ല്‍ കാ​ട്ടി​ക്കൊ​ടു​ത്ത​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. കേ​ര​ളാ വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​ഹ​രി​യു​ടെ വീ​ട്ടി​ല്‍ സൗ​ജ​ന്യ​മാ​യി കേ​ബി​ള്‍ ക​ണ​ക്‌​ഷ​നും ന​ല്‍കി.