ചങ്ങനാശേരി: വാഴപ്പള്ളി സഹകരണബാങ്ക് കെ-108 ഡയറക്ടര്‍ ബോര്‍ഡിലേക്കു നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വാഴപ്പള്ളി സര്‍വീസ് സഹകരണ ഫോറത്തിന്റെ ഹര്‍ജി പരിഗണിച്ച് അംഗങ്ങള്‍ വോട്ടു ചെയ്യുന്നതിന് ബാങ്ക് ഐഡി കാര്‍ഡിനു പുറമേ മറ്റൊരു തിരിച്ചറിയല്‍ രേഖ കൂടി ഹാജരാക്കണമെന്നും വോട്ടെടുപ്പ് നടപടികള്‍ വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്യണമെന്നും ഹൈക്കോടതി ജഡ്ജി എന്‍. നാഗരേഷ് ഉത്തരവായി.
തെരഞ്ഞെടുപ്പ് നടക്കുന്ന വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളില്‍ ശക്തമായ കാവല്‍ ഉണ്ടാകണമെന്നും ഹൈക്കോടതി ചങ്ങനാശേരി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഴപ്പള്ളി സര്‍വീസ് സഹകരണ ഫോറത്തിനുവേണ്ടി അഡ്വ. ജോൺ വർഗീസ് ഹാജരായി.
മനയ്ക്കചിറ പുത്തനാറ്റില്‍
ജലോത്സവം നടത്താന്‍ തീരുമാനം
ചങ്ങനാശേരി: ജലോത്സവവും ടൂറിസം വാരാഘോഷവും ഈ വര്‍ഷം നടത്തുന്നതു സംബന്ധിച്ച് ജലോത്സവ സമിതി കമ്മിറ്റി ചര്‍ച്ച ചെയ്തു. ജൂണ്‍ 16നു മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ എംപി, എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍, പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കലാ കായിക പ്രേമികള്‍ എന്നിവരുടെ വിപുലമായ ആലോചനായോഗം നടത്തുന്നതിനും തീരുമാനിച്ചു.
പ്രസിഡന്റ് കെ.വി. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ആര്‍ട്ടിസ്റ്റ് ദാസ്, ട്രഷറര്‍ സിബി അറയ്ക്കത്തറ, പ്രഫ. ആനന്ദക്കുട്ടന്, കെ.ജെ. കൊച്ചുമോന്, ജി.കെ. പിള്ള, കെ. സുരേന്ദ്രനാഥ്, പി.കെ. സുശീലന്, എ. അന്‍സാരി, തോമസ് അക്കര, പി.എ. സാലി എന്നിവര്‍ പ്രസംഗിച്ചു.