ലോ​ട്ട​റി ത​ട്ട് ക​ത്തി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി
Saturday, May 27, 2023 12:58 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യു​ടെ ലോ​ട്ട​റി ത​ട്ട് ക​ത്തി​ച്ച യു​വാ​വി​നെ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി. ത​ല​യോ​ല​പ്പ​റ​മ്പ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്ര​ശാ​ന്ത് (45) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വെ​ളു​പ്പി​ന് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​ക്ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യാ​ണ് ക​ത്തി​ച്ച​ത്.
വ​ട​ക​ര അ​ഭി​ജി​ത്ത് ഭ​വ​നി​ൽ ബി​ന്ദു അ​നി​ൽ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​ട്ട​റി ത​ട്ടാ​ണ് ക​ത്തി​ച്ച​ത്. ത​ട്ടു​ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ന്നൂ​റോ​ളം ടി​ക്ക​റ്റ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​സ്എ​ച്ച​ഒ കെ.​ആ​ർ. ബി​ജു, എ​സ്ഐ എ​ൻ. സി​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ്ര​ശാ​ന്തി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ബി​ന്ദു​വി​ന് ക​ച്ച​വ​ടം ചെ​യ്യാ​ൻ ടി​ക്ക​റ്റി​ല്ലാ​ത്ത​തി​രു​ന്ന​തി​നാ​ൽ എ​സ്എ​ച്ച്ഒ കെ.​ആ​ർ. ബി​ജു നൂ​റോ​ളം ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി ന​ൽ​കി നി​ർ​ധ​ന​യാ​യ വീ​ട്ട​മ്മ​യ്ക്കു കൈ​ത്താ​ങ്ങാ​യി.