പ്ലാ​ക്ക​ല്‍​പ​ടി - വെ​ള്ളാ​വൂ​ര്‍ റോ​ഡ് നവീകരണം: 11.27 കോ​ടി രൂ​പ​യു​ടെ അ​ന്തി​മാ​നു​മ​തി
Sunday, May 28, 2023 1:43 AM IST
വെ​ള്ളാ​വൂ​ര്‍: പ്ലാ​ക്ക​ല്‍​പ​ടി - വെ​ള്ളാ​വൂ​ര്‍ റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് 11.27 കോ​ടി രൂ​പ​യു​ടെ അ​ന്തി​മാനു​മ​തി ല​ഭി​ച്ച​താ​യി ചീ​ഫ് വി​പ്പ് ഡോ.​ എ​ന്‍. ജ​യ​രാ​ജ് അ​റി​യി​ച്ചു. 5.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന റോ​ഡി​ല്‍ നി​ല​വി​ലെ പ​ഴ​യ പാ​ല​ങ്ങ​ള്‍​ക്കു പ​ക​രം പാ​ല​ങ്ങ​ള്‍, സം​ര​ക്ഷ​ണ​ഭി​ത്തി​ക​ള്‍, ഓ​ട​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​വൃ‍​ത്തി​ക്കുശേ​ഷം അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ​രി​പാ​ല​ന​ത്തി​ന് ഒ​രു​കോ​ടി രൂ​പ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. ഒ​രു​ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 2019 കാ​ല​ഘ​ട്ട​ത്തി​ല്‍ ഈ ​റോ​ഡ് പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ച് പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് കോ​വി​ഡ് മൂ​ലം ന​ട​പ​ടി​ക​ള്‍ വൈ​കി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്.