5000 കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പി​ടി​ച്ചെ​ടു​ത്തു
Sunday, May 28, 2023 1:49 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് 5000 കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ത​ല​യോ​ല​പ്പ​റ​മ്പ് ടൗ​ണി​ന് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക്കാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.

ഗോ​ഡൗ​ൺ സീ​ൽ ചെ​യ്തു തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ശു​ചി​ത്വ മി​ഷ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, പോ​ലീ​സ് വ​കു​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ്‌​ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.