പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​ശ​ങ്ക
Sunday, May 28, 2023 1:49 AM IST
കോ​ട്ട​യം: വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​ൽ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച പ്ര​വാ​സി​ക​ൾ നാ​ലു മാ​സ​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​വാ​സി ജ​ന​ത വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ. അ​ണ്ട​ർ പ്രോ​സ​സിം​ഗ് എ​ന്നാ​ണ് ബോ​ർ​ഡി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന മ​റു​പ​ടി.

മ​റ്റു പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ളി​ന്മേ​ലും ന​ട​പ​ടി​യെ​ടു​ക്കു​വാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്നു. അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ വൈ​കാ​തെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ മ​ന്ദ​ഗ​തി​യി​ൽ ആ​യി​രി​ക്കു​ന്നു. ഇ​തി​ൽ പ്ര​വാ​സി​ക​ൾ ആ​ശ​ങ്കാ​കു​ല​രാ​ണ്. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് പ്ര​വാ​സി ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി ജ​ന​ത വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ്പും​കു​ഴി, കെ.​വി. തോ​മ​സ്‌, ഷാ​ഹു​ൽ ഹ​മീ​ദ്, ലോ​റ​ൻ​സ് എ​റ​ണാ​കു​ളം, ഫി​ലി​പ്പ് ക​വി​യൂ​ർ, പി.​പി. തോ​മ​സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.