പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Sunday, May 28, 2023 1:49 AM IST
വെ​ച്ചൂ​ർ: വെ​ച്ചൂ​ർ ചേ​ര​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് തൊ​ഴു​ത്തി​ന്‍റെ അ​ര​മ​തി​ൽ ത​ക​ർ​ന്നു നി​ല​ത്തു​വീ​ണ പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. ചേ​ര​കു​ള​ങ്ങ​ര ഉ​ച്ചാ​ന​ത്തു കോ​ള​നി​യി​ൽ സൂ​ര്യ ഭ​വ​നി​ൽ സു​ദ​ർ​ശ​ന​ന്‍റെ അ​ഞ്ചു വ​യ​സ് പ്രാ​യ​വും മൂ​ന്നു​മാ​സം ചെ​ന​യു​മു​ള്ള പ​ശു​വാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​പ​ക​ട​പ്പെ​ട്ട​ത്.

വീ​ടി​ന് ഒ​രു മീ​റ്റ​ർ അ​ക​ല​ത്തി​ൽ നി​ർ​മി​ച്ചി​രു​ന്ന അ​ര​മ​തി​ലി​നു മീ​തേ​ക്ക് കാ​ൽ​വ​ഴു​തി വീ​ണ പ​ശു അ​ര​മ​തി​ലി​നും തൊ​ഴു​ത്തി​നും ഇ​ട​യി​ൽ എ​ഴു​ന്നേ​ൽ​ക്കാ​നാ​വാ​ത്ത വി​ധം കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വൈ​ക്കം ഫ​യ​ർ​ഫോ​ഴ്സ് ഹോ​സും ക​യ​റും ഉ​പ​യോ​ഗി​ച്ച് കെ​ട്ടി പ​ശു​വി​ന് കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കാ​ത്ത വി​ധം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വൈ​ക്കം ഫ​യ​ർ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എ​ൻ.​സി അ​നി​ൽ​രാ​ജ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​റു​മാ​രാ​യ വി.​വി സ​ജു ,ഹ​രി​കൃ​ഷ്ണ​ൻ​നാ​യ​ർ, ജ​യ​കൃ​ഷ്ണ​ൻ, കെ.​ശ്രീ​ജി​ത്ത്, അ​രു​ൺ​രാ​ജ്, ജി.​ഗോ​കു​ൽ തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.