നെ​ടും​കു​ന്നം പ​ള്ളി​യി​ല്‍ ഇ​ന്ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം
Sunday, May 28, 2023 1:54 AM IST
നെ​ടും​കു​ന്നം: സെ​ന്‍റ് ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്റ്റ് ഫൊ​റോ​നാ പ​ള്ളി​യു​ടെ ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് മൂ​ന്നി​ന് ന​ട​ക്കും. ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ള്‍ക്കൊ​പ്പം ഇ​ട​വ​ക​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളാ​യ ക​ര്‍മ​ലീ​ത്താ മ​ഠം, സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ള്‍, വി​ന്‍സെ​ന്‍ഷ്യ​ന്‍ ആ​ശ്ര​മം മൈ​ലാ​ടി, സെ​ന്‍റ് ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്റ്റ് സി​ബി​എ​സ്ഇ സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്റ്റ് സ്‌​കൂ​ള്‍ ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ന്‍, മ​ദ​ര്‍ തെ​രേ​സാ ഹോം, ​സ​ഞ്ജീ​വ​നി പു​ന​ര​ധി​വാ​സ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രും പ​ങ്കെ​ടു​ക്കും.

അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ. ​വ​ര്‍ഗീ​സ് കൈ​ത​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ജു ആ​ല​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഇ​ട​വ​ക​യി​ലെ മു​തി​ര്‍ന്ന വൈ​ദി​ക​ര്‍, വി​വാ​ഹ​ത്തി​ന്‍റെ 50, 25 ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​ര്‍, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള​വ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ക്കും.