വെ​ള്ളാ​വൂ​ർ-​പ്ലാ​ക്ക​ൽ​പ​ടി റോ​ഡി​ന് 11.27 കോ​ടി രൂ​പ
Sunday, May 28, 2023 1:57 AM IST
ക​റു​ക​ച്ചാ​ൽ: വെ​ള്ളാ​വൂ​ർ-​പ്ലാ​ക്ക​ൽ​പ​ടി റോ​ഡ് പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​ന് 11.27 കോ​ടി രൂ​പ​യു​ടെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ച​താ​യി ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു. 5.5 മീ​റ്റ​ർ വീ​തി​യി​ൽ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ൽ നി​ല​വി​ലെ പ​ഴ​യ പാ​ല​ങ്ങ​ൾ​ക്ക് പ​ക​രം പാ​ല​ങ്ങ​ൾ, സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ, ഓ​ട​ക​ൾ എ​ന്നി​വ​യെ​ല്ലാം നി​ർ​മി​ക്കും.

നി​ർ​മാ​ണ​ത്തി​നു​ശേ​ഷം അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​ള്ള പ​രി​പാ​ല​ന​ത്തി​നാ​യി ഒ​രു​കോ​ടി രൂ​പ​യും അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. റോ​ഡ് ക​ട​ന്നു പോ​കു​ന്ന പ​ഞ്ച​യാ​ത്തു​ക​ൾ, ത​ദ്ദേ​ശ​വാ​സി​ക​ൾ, വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റോ​ഡ് നി​ർ​മാ​ണം എ​ത്ര​യും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ചീ​ഫ് വി​പ്പ് അ​റി​യി​ച്ചു.