ചെ​മ്മ​ല​മ​റ്റം പ​ള്ളി​യി​ൽ അ​പ്പ​വും മീ​നും ഊ​ട്ടുനേ​ർ​ച്ച ഇ​ന്ന്
Sunday, May 28, 2023 2:02 AM IST
ചെ​​മ്മ​​ല​​മ​​റ്റം: പ​​ന്ത്ര​​ണ്ട് ശ്ലീ​​ഹ​​ന്മാ​​രു​​ടെ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ശ്ലീ​​ഹ​ന്മാ​​രു​​ടെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്ര​​സി​​ദ്ധ​​മാ​​യ അ​​പ്പ​​വും മീ​​നും ഊ​​ട്ടു​നേ​​ർ​​ച്ച ഇ​​ന്നു ന​​ട​​ക്കും. ക്രി​​സ്തു ത​​ന്‍റെ പ​​ര​​സ്യ​ജീ​​വി​​ത കാ​​ല​​ത്ത് ശി​​ഷ്യ​​ന്മാ​രു​​മാ​​യി അ​​പ്പ​​വും മീ​​നും പ​​ങ്കു​വ​​ച്ച​​തി​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യി​​ട്ടാ​​ണ് ശ്ലീ​​ഹ​​ന്മാ​​രു​​ടെ തി​​രു​​നാ​​ളി​​നു നേ​​ർ​​ച്ച ന​​ട​​ത്തു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്ന് നി​​ര​​വ​​ധി ആ​​ളു​​ക​​ൾ നേ​​ർ​​ച്ച​​യി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കും. രാ​​വി​​ലെ 10ന്​​ഇ​​ട​​വ​​ക​​ക്കാ​​രാ​​യ 12 വൈ​​ദി​​ക​​ർ ചേ​​ർ​​ന്ന് തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് പ​​ന്ത്ര​​ണ്ട് ശ്ലീ​​ഹ​​ന്മാ​​രു​​ടെ പ്ര​​ദി​​ക്ഷ​​ണ​​വും നേ​​ർ​​ച്ച​​സ​​ദ്യ​​യും. വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​മ്പി​​ൽ നേ​​ർ​​ച്ച​​സ​​ദ്യ ആ​​ശീ​​ർ​​വ​​ദി​​ക്കും.