എം​ജി ബി​രു​ദ പ​രീ​ക്ഷ: ദേ​വ​മാ​തയ്ക്ക് 13 റാ​ങ്കു​ക​ള്‍
Sunday, May 28, 2023 10:41 PM IST
കു​റ​വി​ല​ങ്ങാ​ട്: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​ത കോള​ജി​ന് 13 റാ​ങ്കു​ക​ൾ.
ബി​എ മ​ല​യാ​ളം, ബി​എ​സ്‌​സി ഫി​സി​ക്‌​സ്, ബി​എ​സ്‌​സി ബോ​ട്ട​ണി, ബി​കോം കോ-​ഓ​പ്പ​റേ​ഷ​ന്‍, ബി​കോം കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് ദേവ​മാ​താ​യി​ലേ​ക്ക് റാ​ങ്ക് എ​ത്തി​യ​ത്.
ബി​എ മ​ല​യാ​ള​ത്തി​ന് അ​നു​പ്രി​യ ജോ​ജോ ഒ​ന്നാം റാ​ങ്ക് നേ​ടി. സി​സ്റ്റ​ര്‍ ജി​ന്‍റു ജ​യ​സ് മൂ​ന്നാം റാ​ങ്കും മെ​റി​ന്‍ ഷാ​ജി ഏ​ഴാം റാ​ങ്കും വി. ​നി​ത്യ ഒ​ന്‍​പ​താം റാ​ങ്കും നേ​ടി.
ബി​എ​സ്‌​സി ഫി​സി​ക്‌​സി​ല്‍ ആ​ര്യ ഭ​ക്ത​കു​മാ​ര്‍ മൂ​ന്നാം റാങ്ക് നേ​ടി. ബി​എ​സ്‌​സി ബോട്ട​ണി​യി​ല്‍ മൂ​ന്നാം റാ​ങ്ക് അ​പ​ര്‍​ണ ജോ​ര്‍​ജും പ​ത്താം റാ​ങ്ക് ആ​തി​ര രാ​ജേ​ന്ദ്ര​നും നേടി.
ബി​കോം കോ-​ഓ​പ്പ​റേ​ഷ​നി​ല്‍ ര​ണ്ട്, ആ​റ്, ഒ​ന്‍​പ​ത് റാ​ങ്കു​ക​ള്‍ ദേ​വ​മാ​താ​യ്ക്കാ​ണ്. രണ്ടാം റാ​ങ്ക് അ​മ​ല റോ​ഷ​നും ആ​റാം റാ​ങ്ക് അ​ഖി​ല്‍ അ​ല​ക്‌​സും ഒ​ന്‍​പ​താം റാ​ങ്ക് അ​ശ്വ​തി പ്ര​സാ​ദും നേ​ടി.
‌ബി​കോം കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ൽ മൂ​ന്നാം റാ​ങ്ക് ന​മി​ത ബാ​ബു​വും ആ​റാം റാ​ങ്ക് ആ​ല്‍​ബി​ന്‍ മാ​ത്യു​വും പ​ത്താം റാ​ങ്ക് റെ​യ്‌​സ് റോ​യി​യും നേ​ടി.