ക്ലീ​ൻ വേ​മ്പ​നാ​ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, May 28, 2023 11:49 PM IST
കു​​മ​​ര​​കം:​ വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​നെ പ്ലാ​​സ്റ്റി​​ക് വി​​മു​​ക്ത​​മാ​​ക്കു​​ക എ​​ന്ന ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടു​​കൂ​​ടി കു​​മ​​ര​​കം ഹൗ​​സ് ബോ​​ട്ട് ഓ​​ണേ​​ഴ്സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ക്ലീ​​ൻ വേ​​മ്പ​​നാ​​ട് പ​​ദ്ധ​​തി​​ക്ക് ഇ​​ന്ന് തു​​ട​​ക്ക​​മാ​​വും.
വി​​വി​​ധ താേ​​ാടു​​ക​​ളി​​ലൂ​​ടെ വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ വ​​ല ഘ​​ടി​​പ്പി​​ച്ച ചെ​​റി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച്ശേ​​ഖ​​രി​​ച്ച് ക​​ര​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​താ​​ണ് പ​​ദ്ധ​​തി. ഇ​​തി​​നാ​​യി ഒ​​രു ല​​ക്ഷ​​ത്തോ​​ളം രൂ​​പ മു​​ട​​ക്കി വ​​ല ഘ​​ടി​​പ്പി​​ച്ച അ​​ലൂ​​മി​​നി​​യം തോ​​ട്ടി​​ക​​ൾ എ​​ല്ലാ ബോ​​ട്ടു​​ക​​ളി​​ലും സ​​ജ്ജ​​മാ​​ക്കി ക​​ഴി​​ഞ്ഞു. പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ചീ​​പ്പു​​ങ്ക​​ലി​​ൽ ജി​​ല്ലാ ക​ള​​ക്ട​​ർ ഡോ. ​ജ​​യ​​ശ്രീ നി​​ർ​​വ​​ഹി​​ക്കും.
മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ർ​​ഡ് എ​​ൻ​​വി​​യോ​​ൺ​​മെ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ ബി​​ജു, ഹൗ​​സ് ബോ​​ട്ട് ഓ​​ണേ​​ഴ്സ് സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് ഷ​​നേ​​ജ് ഇ​​ന്ദ്ര​​പ്ര​​സ്ഥം, സെ​​ക്ര​​ട്ട​​റി സോ​​ജി ജെ. ​​ആ​​ലു​​പ​​റ​​മ്പി​​ൽ, തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.