സംസ്ഥാനത്ത് ആ​ദ്യ ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച ക​ള​ക്ട​റേ​റ്റാ​യി കോ​ട്ട​യം
Sunday, May 28, 2023 11:49 PM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ ഐ​​എ​​സ്ഒ സ​​ര്‍​ട്ടി​​ഫി​​ക്കേ​​ഷ​​ന്‍ ല​​ഭി​​ക്കു​​ന്ന ക​​ള​​ക്ട​​റേ​​റ്റാ​​യി കോ​​ട്ട​​യം. ഐ​​എ​​സ്ഒ 9001: 2015 സ​​ര്‍​ട്ടി​​ഫി​​ക്കേ​​ഷ​​നാ​​ണ് ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​ന് ല​​ഭി​​ച്ച​​ത്.
പൊ​​തു​ജ​​ന​​ങ്ങ​​ള്‍​ക്ക് മി​​ക​​വാ​​ര്‍​ന്ന​​തും ഗു​​ണ​​നി​​ല​​വാ​​ര​​മാ​​ര്‍​ന്ന​​തു​​മാ​​യ സേ​​വ​​ന​​ങ്ങ​​ള്‍ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ല​​ഭി​​ക്കു​​ന്ന​​തി​​നും മ​​റ്റ് അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ലെ മി​​ക​​വി​​നു​​മാ​​ണ് ഇ​ന്‍റ​ര്‍​നാ​​ഷ​​ണ​​ല്‍ ഓ​​ര്‍​ഗ​​നൈ​​സേ​​ഷ​​ന്‍ ഫോ​​ര്‍ സ്റ്റാ​​ന്‍​ഡേ​​ര്‍​ഡൈ​​സേ​​ഷ​​ന്‍റെ ഗു​​ണ​​മേ​​ന്മ സ​​ര്‍​ട്ടി​​ഫി​​ക്കേ​​ഷ​​ന്‍ ല​​ഭി​​ച്ച​​തെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ പ​​റ​​ഞ്ഞു.
റി​ക്കാ​ർ​​ഡു​​ക​​ളു​​ടെ ആ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള ഡി​​ജി​​റ്റ​​ല്‍ പ​​രി​​പാ​​ല​​നം, അ​​പേ​​ക്ഷ​​ക​​ളി​​ലും പ​​രാ​​തി​​ക​​ളി​​ലും സ​​മ​​യ ബ​​ന്ധി​​ത​​മാ​​യ തീ​​ര്‍​പ്പാ​​ക്ക​​ല്‍, ഓ​​ഫീ​​സി​​ല്‍ എ​​ത്തു​​ന്ന പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കു​​ള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഒ​​രു​​ക്ക​​ല്‍, ജീ​​വ​​ന​​ക്കാ​​രു​​ടെ വി​​വ​​ര​​ങ്ങ​​ളും ദൈ​​നം​ദി​​ന ഹാ​​ജ​​രും പ്ര​​ദ​​ര്‍​ശി​​പ്പി​​ക്ക​​ല്‍, ജീ​​വ​​ന​​ക്കാ​​ര്‍​ക്കു​​ള്ള തു​​ട​​ര്‍​ച്ച​​യാ​​യ പ​​രി​​ശീ​​ല​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ലെ മി​​ക​​വ് പ​​രി​​ശോ​​ധി​​ച്ചാ​​ണ് സ​​ര്‍​ട്ടി​​ഫി​​ക്കേ​​ഷ​​ന്‍ ല​​ഭി​​ച്ച​​ത്.
ഇ​​തി​​നാ​​യി ഓ​​ഫീ​​സ് സം​​വി​​ധാ​​നം ന​​വീ​​ക​​രി​​ച്ചി​​രു​​ന്നു. ഐ​​എ​​സ്ഒ സ​​ര്‍​ട്ടി​​ഫി​​ക്കേ​​ഷ​​ന്‍ പ്ര​​ഖ്യാ​​പ​​നം നാ​​ളെ രാ​​വി​​ലെ ക​​ള​​ക്‌​ട​റേ​​റ്റി​​ല്‍ മ​​ന്ത്രി കെ. ​​രാ​​ജ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും.
ഓ​​ഫീ​​സ് ഫൈ​​ന്‍​ഡ​​ര്‍ ആ​​പ്ലി​​ക്കേ​​ഷ​ന്‍റെ പ്ര​​കാ​​ശ​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും.